web analytics

അത്താഴം കഴിഞ്ഞ് കിടന്നുറങ്ങിയ കുടുംബാംഗങ്ങൾക്ക് അർധരാത്രിയോടെ ശാരീരികാസ്വാസ്ഥ്യം; കഴിച്ചത് വീട്ടിലുണ്ടാക്കിയ ചപ്പാത്തിയും മട്ടണും സാലഡും; ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചു

ബെംഗളൂരു: ഒരു കുടുംബത്തിലെ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചു. കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ കല്ലൂരിൽ താമസിക്കുന്ന ഭീമണ്ണ ബഗ്ലി(60) ഭാര്യ ഏരമ്മ(54) മക്കളായ മല്ലേഷ(19) പാർവതി(17) എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ വ്യാഴാഴ്ച രാത്രി അത്താഴം കഴിഞ്ഞ് കിടന്നുറങ്ങിയ കുടുംബാംഗങ്ങൾക്ക് അർധരാത്രിയോടെയാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് അർധരാത്രിയോടെ അഞ്ചുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാലുപേരും മരിച്ചു.Four members of a family died under mysterious circumstances

വീട്ടിലുണ്ടാക്കിയ ചപ്പാത്തിയും മട്ടണും സാലഡുമാണ് വ്യാഴാഴ്ച രാത്രി കുടുംബം കഴിച്ചതെന്നാണ് വിവരം. അർധരാത്രിയോടെ ഇവർ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി പറഞ്ഞിരുന്നു. തുടർന്ന് അയൽക്കാരാണ് ഇവരെ റായ്ച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ പുലർച്ചെയോടെ നാലുപേരുടെയും മരണം സംഭവിക്കുകയായിരുന്നു.

ഭക്ഷണത്തിൽ വിഷാംശം കലർന്നതാണ് കൂട്ടമരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവം ആത്മഹത്യയാണോ എന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്. വീട്ടിൽനിന്നുള്ള ഭക്ഷണ സാമ്പിളുകൾ ഹൈദരാബാദിലെ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ലാബ് റിപ്പോർട്ടും ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

Other news

ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാർ; ചർച്ച ഇന്നുമുതൽ

ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാർ; ചർച്ച ഇന്നുമുതൽ ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിന് ശേഷമുള്ള ഇന്ത്യ-...

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് അപകടം

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് അപകടം ആലപ്പുഴ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ദേശീയപാത അടിപ്പാതയിലേക്ക്...

കാസർകോട് 16 കാരി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ; കണ്ടെത്തിയത് കിടപ്പുമുറിയിൽ

കാസർകോട് 16 കാരി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ; കണ്ടെത്തിയത് കിടപ്പുമുറിയിൽ കാസർകോട്...

മറച്ചുവെച്ച മറുക് വരെ പുറത്തു വന്നു

മറച്ചുവെച്ച മറുക് വരെ പുറത്തു വന്നു സോഷ്യൽ മീഡിയയിൽ പുതിയൊരു ട്രെൻഡ് തരംഗമാവുകയാണ്...

മയക്കുമരുന്ന് നിറച്ച കപ്പലിൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ട്രംപ്; നടപടി വെനിസ്വേലയിൽ നിന്ന് വന്ന കപ്പലിനെതിരെ

മയക്കുമരുന്ന് നിറച്ച കപ്പലിൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ട്രംപ്; നടപടി വെനിസ്വേലയിൽ...

ബാലസംഘം പ്രസിഡന്റ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

ബാലസംഘം പ്രസിഡന്റ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാസർകോട്: ബന്തടുക്കയിൽ പത്താം ക്ലാസുകാരിയെ കിടപ്പുമുറിയിൽ...

Related Articles

Popular Categories

spot_imgspot_img