വയനാട് ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ശോഭ ഗ്രൂപ്പ്. വയനാട്ടിൽ 10 കോടി രൂപ ചെലവഴിച്ച് 50 പേർക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് ശോഭ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ പിഎൻസി മേനോൻ അറിയിച്ചു.Shobha Group lends a helping hand to Wayanad landslide victims
മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് വയനാടിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ശോഭ ഗ്രൂപ്പ് പിന്തുണ അറിയിച്ചത്. വയനാടിന്റെ ദുംഖത്തിൽ പങ്കുചേർന്നു കൊണ്ട് പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമാകാനാണ് ദുരന്തത്തിൽ കഷ്ടപ്പെടുന്ന 50 പേർക്ക് വീടുവെച്ചു നൽകാനുള്ള ശോഭാ ഗ്രൂപ്പിന്റെ തീരുമാനം.
വയനാട്ടിലെ ഉരുൾപൊട്ടലിൽ എല്ലാം തകർന്ന ദുരിതബാധിതർക്ക് ദീർഘകാല പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് വീട് നിർമ്മിച്ചുനൽകുന്നതെന്ന് ശോഭ ഗ്രൂപ്പ് അറിയിച്ചു. ഭവന നിർമ്മാണവും ധനസഹായവും ശ്രീകുടുംബ എജ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മേൽനോട്ടത്തിലാകും നടക്കുകയെന്നും ശോഭ ഗ്രൂപ്പ് ചെയർമാൻ പിഎൻസി മേനോൻ വ്യക്തമാക്കിയിട്ടുണ്ട്.