web analytics

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായ പ്രചാരണം; കേസുകളുടെ എണ്ണം 25 കടന്നു; സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കണ്ടെത്തിയത് മുന്നൂറിലേറെ പോസ്റ്റുകൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായ പ്രചാരണത്തിൻ്റെ പേരിലെടുത്ത കേസുകളുടെ എണ്ണം 25 കടന്നു. ഇന്നലെ ഇത് 14 ആയിരുന്നു. സംസ്ഥാന വ്യാപകമായി 11കേസുകൾ കൂടിയാണ് ഇന്ന് റജിസ്റ്റർ ചെയ്തത്. ഇത്തരത്തിലുള്ള മുന്നൂറിലേറെ പോസ്റ്റുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് അതാത് കമ്പനികൾക്ക് നിയമപ്രകാരം നോട്ടീസ് നൽകുകയും ചെയ്തു.The number of cases filed against the Chief Minister’s Relief Fund has crossed 25

ഏറ്റവുമധികം കേസെടുത്തിട്ടുള്ളത് തൃശൂരിലാണ്, എട്ടെണ്ണം. തിരുവനന്തപുരത്ത് നാലും എറണാകുളത്ത് മൂന്നും, ആലപ്പുഴയിലും പാലക്കാട്ടും രണ്ടുകേസുകൾ വീതമുണ്ട്. കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിലും ഓരോ കേസുകൾ വീതം റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് പോലീസ് വ്യാപകമായി കേസുകൾ റജിസ്റ്റർ ചെയ്യുന്നത്. രണ്ട് പ്രത്യേക വിഭാഗങ്ങളിൽ പെടുന്നവരുടെ അക്കൌണ്ടുകളിൽ നിന്നാണ് ഈ പോസ്റ്റുകൾ പലതും പ്രചരിക്കാൻ തുടങ്ങുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ പോലീസിലെ ഡിജിറ്റൽ സർവൈലൻസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ 24 മണിക്കൂറും നിരീക്ഷണം നടക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ് ലോകത്തിന് ഭീഷണിയാകുന്നു

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ്...

റെക്കോർഡുകൾ തകർത്ത് ‘വാഴ 2’; 16 ദിവസത്തിൽ 100 കോടി, ചരിത്ര നേട്ടം

റെക്കോർഡുകൾ തകർത്ത് ‘വാഴ 2’; 16 ദിവസത്തിൽ 100 കോടി, ചരിത്ര...

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ രാവ്

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ...

ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം; നാലുപേര്‍ക്ക് പരിക്ക്

ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം; നാലുപേര്‍ക്ക് പരിക്ക് കോഴിക്കോട്: ദര്‍സ് വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍...

മണ്ഡല പുനര്‍നിര്‍ണയം കഴിഞ്ഞാൽ കേരളത്തിൽ 30 സീറ്റുകൾ; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് വന്‍ നേട്ടം.

ന്യൂഡല്‍ഹി: രാജ്യത്ത് വരാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണയത്തെക്കുറിച്ചും (Delimitation) അതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്...

Related Articles

Popular Categories

spot_imgspot_img