web analytics

സൈന്യത്തിൽ സേവനം അനുഷ്‌ഠിച്ചില്ലെങ്കിൽ 10 വർഷം തടവുശിക്ഷ ലഭിക്കുമെന്ന് ഭീഷണിപ്പെടുത്തി; റഷ്യയിൽ യുക്രെയിനെതിരെ മുൻനിരയിൽ യുദ്ധത്തിനിറങ്ങേണ്ടി വന്ന 22കാരനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യയിൽ യുക്രെയിനെതിരെ മുൻനിരയിൽ യുദ്ധം ചെയ്യുകയായിരുന്ന 22കാരനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഹരിയാന സ്വദേശിയായ രവി മൗൻ ആണ് മരിച്ചത്.A 22-year-old Indian who was fighting on the frontline against Ukraine in Russia was killed

മോസ്കോയിലെ ഇന്ത്യൻ എംബസി രവിയുടെ കുടുംബത്തോട് മരണവിവരം അറിയിച്ചു. എന്നാൽ എന്ത് സാഹചര്യത്തിലാണ് രവി മൗൻ കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല.

കഴിഞ്ഞ അഞ്ച് മാസങ്ങളായി ഇയാളെക്കുറിച്ച് കുടുംബാംഗങ്ങൾക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല.

22കാരനായ രവിയെ യുക്രെയിനെതിരെ നിർബന്ധിച്ച് യുദ്ധത്തിൽ പങ്കെടുപ്പിച്ചതാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. ഹരിയാനയിലെ കൈഥൽ ജില്ലയിലെ മട്ടൗർ ഗ്രാമവാസിയാണ് രവി മൗൻ.

മാർച്ച് 12നാണ് കുടുംബവുമായി ഒടുവിൽ ബന്ധപ്പെട്ടത്. റഷ്യയിൽ ഒരു ഡ്രൈവറുടെ ജോലി വാങ്ങിത്തരാം എന്ന ഉറപ്പിലാണ് ഏജന്റ് രവിയെ കൊണ്ടുപോയതെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നുണ്ട്.

‘റഷ്യയിൽ ഡ്രൈവറായി ജോലി ലഭിക്കുമെന്ന് ഏജന്റ് ഉറപ്പ് നൽകി. എന്നാൽ റഷ്യ-യുക്രെയിൻ യുദ്ധത്തിൽ പങ്കെടുക്കുന്നതിന് രവിയെ നിർബന്ധിച്ചു. മാർച്ച് 12നാണ് രവിയുമായി ഞങ്ങൾ അവസാനമായി സംസാരിച്ചത്.’ രവി മൗന്റെ സഹോദരൻ അജയ് പറഞ്ഞു.

രവിയുടെ മൃതദേഹം കുടുംബത്തിന് നൽകാൻ മാതാവിന്റെ ഡിഎൻഎ പരിശോധന റിപ്പോർട്ട് നൽകണമെന്ന് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. എന്നാൽ രവിയുടെ മാതാവ് മരിച്ചതിനാലും പിതാവ് സുഖമില്ലാതെ കിടപ്പിലായതിനാലും സഹോദരൻ ഡി എൻ എ ടെസ്‌റ്റിന് തയ്യാറായി.

യുദ്ധത്തിൽ പങ്കെടുക്കുന്ന വിവരം മാർച്ച് ആറിന് രവി കുടുംബത്തിനെ അറിയിച്ചു. തോക്കുമായി നിൽക്കുന്ന പട്ടാള യൂണിഫോമിലെ ചിത്രങ്ങളും ലഭിച്ചു. ഇതോടെ കുടുംബം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു.

ഇവർ റഷ്യൻ അധികൃതരോട് വിവരം തിരക്കിയിരുന്നു.സൈന്യത്തിൽ സേവനം അനുഷ്‌ഠിച്ചില്ലെങ്കിൽ 10 വർഷം തടവുശിക്ഷ ലഭിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് രവി യുദ്ധത്തിൽ പങ്കെടുത്തത്.

ഈ വർഷം ജനുവരി 23ന് ഗ്രാമത്തിലെ മറ്റ് ആറ് യുവാക്കൾക്കൊപ്പമാണ് രവി റഷ്യയിലേക്ക് പോയത്. ഇതിനായി തങ്ങളുടെ ഭൂമി വിറ്റ് 11.5 ലക്ഷം രൂപ കുടുംബം ചെലവാക്കി. രവിയുടെ മൃതദേഹം പരമാവധി വേഗം വിട്ടുകിട്ടാൻ കുടുംബം പ്രധാനമന്ത്രിയെ സമീപിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

Other news

മൂന്നുലക്ഷം രൂപയുടെ 100 കിലോ തൂക്കമുളള നിരോധിത പുകയിലഉൽപ്പന്നങ്ങൾ പിടികൂടി

100 കിലോ തൂക്കമുളള നിരോധിത പുകയിലഉൽപ്പന്നങ്ങൾ പിടികൂടി കോവളം ലൈറ്റ്ഹൗസ് ബീച്ച്...

യുപിയിൽ ദുരഭിമാനക്കൊല; പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനെയും 18 കാരിയെയും മൺവെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി യുവതിയുടെ സഹോദരങ്ങൾ

യുവാവിനെയും 18 കാരിയെയും മൺവെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മൊറാദാബാദ് ∙ ഉത്തർപ്രദേശിലെ മൊറാദാബാദ്...

മെമു ട്രെയിനിൽ കൊല്ലത്തു നിന്നും കയറി എറണാകുളം എത്തും മുമ്പ് യാത്രക്കാർ കുഴഞ്ഞു വീഴുന്നു; കാരണം ഇതാണ്

മെമു ട്രെയിനിൽ കൊല്ലത്തു നിന്നും കയറി എറണാകുളം എത്തും മുമ്പ് യാത്രക്കാർ...

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി…

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

Related Articles

Popular Categories

spot_imgspot_img