മാലി മുളക് ….എരിവിലും കയറ്റുമതിയിലും മുമ്പൻ ; എന്നാൽ വില കുത്തനെയിടിഞ്ഞത് ഇങ്ങനെ:

ഉത്പാദനം കുത്തനെ ഉയർന്നതോടെ സംസ്ഥാനത്തെ വിവിധ കമ്പോളങ്ങളിൽ മാലി മുളകിന്റെ വില കുത്തനെ ഇടിഞ്ഞു. മാർച്ച് ഏപ്രിൽ മാസങ്ങളിൽ 400 രൂപ വരെ വിലയുണ്ടായിരുന്ന മുളക് വില നിലവിൽ 180-200 ആയാണ് താഴ്ന്നത്. മഴയും കാലാവസ്ഥയും അനുകൂലമായതോടെ ഉത്പാദനം ഉയർന്നതാണ് വില ഉയരാൻ കാരണം. (The price of Mali Chilli has fallen sharply in various markets of the state)

കനത്ത ചൂടും ജലസേചനത്തിന്റെ കുറവും മൂലം ചെടികൾ ഉണങ്ങിക്കരിഞ്ഞതോടെയാണ് മാർച്ച് ഏപ്രിൽ മാസങ്ങളിൽ വില ഉയർന്നത്. വില ഉയർന്നതോടെ കർഷകരിൽ പലരും വൻ തോതിൽ മുളക് ചെടി നട്ടുപിടിപ്പിച്ചു. എന്നാൽ വിളവെടുപ്പ് സീസണും അനുകൂല കാലാവ്‌സഥയും എത്തിയതോടെ മുളക് വില കൂടുകയായിരുന്നു.

ജൂലൈ മുതൽ ഡിസംബർ വരെയുള്ള സമയത്താണ് കമ്പോളങ്ങളിൽ മാലി മുളക് കൂടുതലായെത്തുന്നത്. സാധാരണ മുളകിനേക്കാൾ മണവും രുചിയുമുണ്ട് മാലി മുളകിന്. മുളക് ചെടിയിൽ നിന്നും ഒരു വർഷം അഞ്ചു കിലോ വരെ വിളവ് ലഭിയ്ക്കും. കുറഞ്ഞ പരിചരണം നൽകിയാൽ മതിയെന്ന കാരണത്താൽ ഹേറേഞ്ചിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.

തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിൽ നിന്നുള്ള വ്യാപാരികളാണ് മാലി മുളക് വൻ തോതിൽ വാങ്ങി കയറ്റുമതി ചെയ്യുന്നത്. വില കുത്തനെയിടിഞ്ഞതിനെ തുടർന്ന് 2021 ജൂണിൽ ഇടുക്കി കാമാക്ഷിയിൽ 600 ൽ അധികം മുളക് ചെടികൾ കർഷകർ വെട്ടി നശിപ്പിച്ചിരുന്നു. വിലയിടിഞ്ഞെങ്കിലും ഉത്പാദനച്ചെലവും പരിചരണവും കുറച്ചു മതിയായതിനാൽ കൃഷി ഉപേക്ഷിക്കാൻ കർഷകർ തയാറല്ല.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

Related Articles

Popular Categories

spot_imgspot_img