കെട്ടിടം പൊളിക്കുന്നതിനിടെ നിധി ലഭിച്ചതായി പ്രചരിപ്പിച്ച് യുവാക്കൾ; പിന്നെ നടന്നത് ആരും ചിന്തിക്കാത്ത തട്ടിപ്പ്…!

കെട്ടിടം പൊളിക്കുന്നതിനിടെ നിധി ലഭിച്ചതായി പ്രചരിപ്പിച്ച ശേഷം വ്യാജ സ്വര്‍ണം നൽകി നാലു ലക്ഷം രൂപ തട്ടിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളികളായ നാലംഗ സംഘത്തിലെ മൂന്നുപേരെ ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. (The youth spread the word that they found the treasure while demolishing the building)

നാദാപുരത്തെ ജെസിബി ഡ്രൈവറായ സിറാജുല്‍ ഇസ്ലാമാണ് തട്ടിപ്പിന്റെ സൂത്രധാരന്‍. നാദാപുരത്തെ ഒരു കെട്ടിടം പൊളിക്കുന്നതിനിടെ തനിക്ക് സ്വര്‍ണമടങ്ങുന്ന നിധി ലഭിച്ചതായി സിറാജുല്‍ നാട്ടില്‍ പരസ്യപ്പെടുത്തിയിരുന്നു. ഏഴ് ലക്ഷം തന്നാല്‍ നിധിയായി ലഭിച്ച സ്വര്‍ണശേഖരം നല്കാമെന്നും പ്രചരിപ്പിക്കുകയും ചെയ്തു.

വാർത്ത കേട്ട നാദാപുരം സ്വദേശികളായ രാജേഷ്, ലെനിന്‍ എന്നിവര്‍ സിറാജുലിനെ സമീപിക്കുകയും ധാരണയിലെത്തുകയും ചെയ്തു. തുടർന്ന് ഇടപാടുകള്‍ നടത്താനായി കാറില്‍ തൃശൂരിലെത്തി. സിറാജുല്‍ ഇവിടേക്ക് സുഹൃത്തുക്കളായ മറ്റ് മൂന്നുപേരേയും വിളിച്ചുവരുത്തി. സ്വര്‍ണം കൈമാറുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് ആറുപേരും ചേര്‍ന്ന് കാറില്‍ ചാലക്കുടി റെയില്‍വേ സ്റ്റേഷനിലെത്തി.

മുന്‍കൂറായി നാലുലക്ഷം നൽകാമെന്നും സ്വര്‍ണം വിൽപന നടത്തിയ ശേഷം ബാക്കി തുക കൈമാറാമെന്നും ഇവിടെവച്ച് ധാരണയായി. തുടര്‍ന്ന് പണം കൈപ്പറ്റി സ്വര്‍ണമാണെന്ന് പറഞ്ഞ പൊതി കൈമാറി. പൊതിയഴിച്ച് കട്ടറുപയോഗിച്ച് ലോഹം മുറിച്ചതോടെ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞു.

ഇതിനിടെ പൊതി തട്ടിപ്പറിച്ച് പണവുമായി അസം സ്വദേശികള്‍ റെയില്‍വേ ട്രാക്കിലൂടെ ഓടി. കുറച്ച് ദൂരം ഇവരെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. തുടര്‍ന്നാണ് ഇവര്‍ ചാലക്കുടി പോലീസില്‍ പരാതി നല്കിയത്. കാര്‍ വാങ്ങാനാണെത്തിയതെന്നും അതിനായാണ് പണം നല്കിയതെന്നുമാണ് സ്റ്റേഷനില്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നിധിയുടെ കഥ പുറത്തായത്.

spot_imgspot_img
spot_imgspot_img

Latest news

ആലപ്പുഴയിൽ സ്വകാര്യ റിസോര്‍ട്ടിന്റെ മതില്‍ പൊളിച്ച സംഭവം; എച്ച് സലാം എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസ്

ആലപ്പുഴ: സ്വകാര്യ റിസോർട്ടിന്റെ മതിൽ പൊളിച്ച സംഭവത്തിൽ എച്ച് സലാം എംഎൽഎയെ...

നാടൻ പാട്ടിനിടെ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

ആലപ്പുഴ: നാടൻ പാട്ടിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ....

വയനാട് വന്യജീവി ആക്രമണം; 50 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

വയനാട്: വയനാട്ടിലെ വന്യജീവി ആക്രമണം നേരിടുന്നതിനായി സംസ്ഥാന സർക്കാർ 50 ലക്ഷം...

കുട്ടികളോട് സ്കൂളിൽ പോയി സമയം കളയരുതെന്ന് പറഞ്ഞു; യൂട്യൂബർക്കെതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പരീക്ഷ വരുന്നതിനാൽ ഇനി സ്കൂളിൽ പോയി സമയം പാഴാക്കരുത് എന്ന്...

കാട്ടുപന്നി വീടിനുളളിൽ കയറി, മുൻവശത്തെ ഗ്രിൽ തകർത്തു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കായംകുളം: കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം. കായംകുളം കണ്ടല്ലൂരിലാണ്...

Other news

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി; പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടങ്ങളിൽ ബോംബ് ഭീഷണി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി...

തൃശൂർ പേരാമംഗലത്ത് കാറിന്റെ ചില്ല് തകർത്ത് വൻ കവർച്ച

തൃശ്ശൂർ: പേരാമംഗലത്ത് കാറിന്റെ ചില്ല് തകർത്ത് കവർച്ച. 7 ലക്ഷം രൂപയാണ്...

കാട് മുഴുവൻ ഇടുക്കിയിൽ, ഡി.​എ​ഫ്.​ഒ ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ക​ട്ടെ കോ​ട്ട​യ​ത്തും; ആരോട് പറയാൻ ആരു കേൾക്കാൻ, അനുഭവിക്കുക തന്നെ

പീ​രു​മേ​ട്: വ​നം വ​കു​പ്പി​ൻറെ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫി​സ്​ പ​രി​ധി​യി​ൽ വ​രു​ന്ന വ​ന​മേ​ഖ​ല...

കുട്ടികളോട് സ്കൂളിൽ പോയി സമയം കളയരുതെന്ന് പറഞ്ഞു; യൂട്യൂബർക്കെതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പരീക്ഷ വരുന്നതിനാൽ ഇനി സ്കൂളിൽ പോയി സമയം പാഴാക്കരുത് എന്ന്...

പ്രായപൂർത്തിയാകാത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ചു; വാഹന വിലയേക്കാൾ വലിയ തുക പിഴ നൽകി പോലീസ്

പരിയാരം: പ്രായപൂർത്തിയാകാത്ത കുട്ടി ഓട്ടോറിക്ഷ ഓടിച്ച സംഭവത്തിൽ ആർ.സി. ഉടമയ്‌ക്കെതിരേ കേസെടുത്ത്...

Related Articles

Popular Categories

spot_imgspot_img