സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി ആർഎസ്എസിൽ പ്രവർത്തിക്കാം; വിലക്ക് നീക്കി കേന്ദ്രം; ഉത്തരവിന്റെ പകർപ്പ് പുറത്തുവിട്ട് കോൺഗ്രസ് നേതാവ്

ആർഎസ്എസിൽ പ്രവർത്തിക്കുന്നതിന് സർക്കാർ ഉദ്യോഗസ്ഥർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി കേന്ദ്രം. 1966 മുതൽ ഏർപ്പെടുത്തിയിരുന്ന വിലക്കാണ് കേന്ദ്രസർക്കാർ നീക്കിയത്. ജൂലൈ 9ന് കേന്ദ്രം പുറത്തിറക്കിയ കേന്ദ്ര സർക്കാർ ഉത്തരവിന്റെ പകർപ്പ് എക്‌സിൽ പങ്കുവച്ചുകൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.Government officials can now work in RSS

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സ്വയം പ്രഖ്യാപിത നോൺ-ബയോളജിക്കൽ പ്രധാനമന്ത്രിയും ആർഎസ്എസും തമ്മിലുള്ള ബന്ധം വഷളായെന്നും ഈ ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കമെന്ന് ജയറാം രമേശ് ചൂണ്ടികാട്ടുന്നു. വാജ്‌പേയ് സർക്കാരിന്റെ കാലത്ത് മാറ്റാത്ത വിലക്കാണ് 58 വർഷത്തിന് ശേഷം മോദി സർക്കാർ മാറ്റിയതെന്ന് ജയറാം രമേശ് വിമർശിച്ചു.

‘ഗാന്ധി വധത്തെ തുടർന്ന് 1948 ഫെബ്രുവരിയിൽ സർദ്ദാർ വല്ലഭായ് പട്ടേൽ ആർഎസ്എസിനു മേൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നീട്, നല്ലനടപ്പ് ഉറപ്പ് നൽകിയതോടെ നിരോധനം നീക്കി. ഇതിന് ശേഷം നാഗ്പൂരിൽ ആർഎസ്എസ് പതാക പറത്തിയിട്ടില്ല’, ജയറാം രമേശ് പറഞ്ഞു. ബ്യൂറോക്രസിക്ക് ഇനി മുതൽ നിക്കറിൽ വരാൻ കഴിയുമെന്ന് താൻ കരുതുന്നുവെന്നും നടപടിയിൽ ജയറാം രമേശ് പരിഹസിച്ചു.

1966 ൽ വീണ്ടും നിയന്ത്രണം കൊണ്ടുവന്നു. അതിൽ പറയുന്നത് ഇപ്രകാരമാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ ആർഎസ്എസിലെയും ജമാ അത്തെ ഇസ്ലാമിയിലെയും അംഗത്വവും പ്രവർത്തനവും സംബന്ധിച്ചുള്ള സർക്കാർ നയത്തിൽ ചില സംശയങ്ങൾ ഉയർന്നുവന്നിരുന്നു. ഈ രണ്ട് സംഘടനകളിലെയും സർക്കാർ ജീവനക്കാരുടെ പങ്കാളിത്തം കേന്ദ്ര സിവിൽ സർവ്വീസ് പെരുമാറ്റ ചട്ടങ്ങളെ ആകർഷിക്കുന്ന തരത്തിലാണെന്ന് സർക്കാർ വ്യക്തമാക്കുന്നു’, ജയറാം രമേശ് കുറിച്ചു.

അതേസമയം ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യയും ഉത്തരവിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചിട്ടുണ്ട്. 58 വർഷം മുമ്പ് നടപ്പിലാക്കിയ ഭരണഘടനാ വിരുദ്ധമായ ഉത്തരവ് മോദി സർക്കാർ പിൻവലിച്ചെന്നും സ്വാഗതാർഹമായ കാര്യമാണെന്നും ആണ് അമിത് മാളവ്യ അഭിപ്രായപ്പെട്ടത്.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

സ്വകാര്യ ബസ് സമരം പിൻവലിച്ചു

സ്വകാര്യ ബസ് സമരം പിൻവലിച്ചു 'തിരുവനന്തപുരം: ​ഗതാ​ഗതവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ സ്വകാര്യ...

വെള്ളാപ്പള്ളി നടേശനെതിരെ പരാതി

കോട്ടയം: വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി...

വിഎസ്സിന്റെ വിയോഗം; സംസ്ഥാനത്ത് നാളെ അവധി

വിഎസ്സിന്റെ വിയോഗം; സംസ്ഥാനത്ത് നാളെ അവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും...

അതുല്യയുടെമരണം: ഭർത്താവിനെ പിരിച്ചുവിട്ടു

അതുല്യയുടെമരണം: ഭർത്താവിനെ പിരിച്ചുവിട്ടു ഷാർജ റോളയിൽ കൊല്ലം സ്വദേശിനിയായ അതുല്യ സതീഷ് മരിച്ച...

മുംബൈ ട്രെയിൻ സ്ഫോടനക്കേസ്

മുംബൈ ട്രെയിൻ സ്ഫോടനക്കേസ് മുംബൈ: 2006 ൽ മുംബൈയിൽ നടന്ന ട്രെയിൻ സ്‌ഫോടന...

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു ആലുവ: ആലുവയിൽ ലോഡ്ജ് മുറിയിൽ യുവതിയെ...

Related Articles

Popular Categories

spot_imgspot_img