കണ്ണൂർ: സ്‌കൂളിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് 40 മുട്ടകൾ മോഷ്ടിച്ച് കള്ളൻ. കണ്ണൂർ കണ്ണപുരത്താണ് സംഭവം. ചെറുകുന്ന് പള്ളിക്കരയിലെ എഡി എൽപി സ്‌കൂളിൽ ആണ് മോഷണം നടന്നത്. കുട്ടികൾക്ക് പാകം ചെയ്‌ത് നൽകാൻ സൂക്ഷിച്ചിരുന്ന മുട്ടകളാണ് മോഷണം പോയത്.The thief broke into the school’s office and stole 40 eggs
മുട്ടയ്‌ക്കൊപ്പം ഡയറിയിൽ സൂക്ഷിച്ചിരുന്ന 1800 രൂപയും മോഷ്‌ടാവ് കവർന്നു. ആകെ 2500 രൂപയുടെ മുതലുകൾ നഷ്‌ടപ്പെട്ടു എന്നാണ് സ്‌കൂൾ അധികൃതർ നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളത്.
ജൂലായ് 15നും 18ന് രാത്രി 7.15നും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നതെന്നാണ് പ്രധാനാദ്ധ്യാപിക പിജെ രേഖ ജെയ്‌സി പറയുന്നത്. സംഭവത്തിൽ കണ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.