web analytics

മഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണത് തോട്ടിലേക്ക്; സാഹസികമായി തൊട്ടിലിറങ്ങി കമ്പിയെടുത്ത് അപകടം ഒഴിവാക്കി കെഎസ്ഇബി ജീവനക്കാരൻ സജീഷ്

കെഎസ്ഇബി ജീവനക്കാര്‍ക്കും ഓഫീസുകള്‍ക്കുനേരെ അതിക്രമം ഉണ്ടാകുന്നതിന്‍റെ വാര്‍ത്തകള്‍ക്കിടെ, ജീവനക്കാരന്റെ നന്മയുടെ ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. രണ്ടു ദിവസമായി വൈദ്യുത ലൈൻ പൊട്ടിയതിനെ തുടര്‍ന്ന് വൈദ്യുതി ഇല്ലാതായ 70വയസുകാരിയായ വയോധികയുടെ വീട്ടില്‍ കണക്ഷൻ കൊടുക്കുന്നതിനിടെയാണ് സംഭവം. (The KSEB employee averted the accident by getting down on the cradle and grabbing the electric wire)

മലപ്പുറം വണ്ടൂരിന് സമീപമുള്ള പോരൂര്‍ താളിയംകുണ്ട് കാക്കത്തോടിന് കുറുകെയുള്ള വൈദ്യുത ലൈനാണ് പൊട്ടി വീണത്. കനത്ത മഴയില്‍ പൊട്ടി വീണ വൈദ്യുത ലൈൻ ശരിയാക്കാൻ കുത്തിയൊഴുകുന്ന തോട്ടിലിറങ്ങിയാണ് കെഎസ്ഇബി ജീവനക്കാരൻ സജീഷ് ഹീറോയായത്. തോട്ടില്‍ വീണ വൈദ്യുത കമ്പി കുത്തിയൊലിക്കുന്ന വെള്ളത്തിലിറങ്ങി നീക്കം ചെയ്താണ് ലൈൻമാൻ അപകടമൊഴിവാക്കിയത്.

ഏറെ ശ്രമിച്ചിട്ടും വൈദ്യുതി കമ്പി തോട്ടില്‍ നിന്നും വരാത്തതിനെ തുടര്‍ന്ന് സജീഷ് വെള്ളത്തിലിറങ്ങുകയായിരുന്നു. തോടിന്‍റെ മധ്യഭാഗത്തായി പാറക്കെട്ടില്‍ കുടുങ്ങി കിടന്നിരുന്ന വൈദ്യുത കമ്പി വലിച്ചെടുത്ത കരയിലുള്ളവര്‍ക്ക് കൈമാറുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. കെഎസ്ഇബി ജീവനക്കാര്‍ തന്നെയാണ് ദൃശ്യങ്ങളും പകര്‍ത്തിയത്. അതിസാഹസികമായി വൈദ്യുതി കമ്പി പുറത്തേക്ക് എടുത്തശേഷം കെഎസ്ഇബി ജീവനക്കാര്‍ വൈദ്യുത ലൈൻ ശരിയാക്കി വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്; പുൽമേടുകളിൽ വ്യാപകമായി മഞ്ഞു പാളികൾ

മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക് ഒരിടവേളക്കുശേഷം മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്. മേഖലയിലെ കുറഞ്ഞ താപനിലയായ...

മോശം പെരുമാറ്റം; തർക്കത്തിനൊടുവിൽ ‘ചുവപ്പ് കാര്‍ഡ്’ പിൻവലിച്ചു; പിവി സിന്ധു ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത്

മോശം പെരുമാറ്റം; തർക്കത്തിനൊടുവിൽ 'ചുവപ്പ് കാര്‍ഡ്' പിൻവലിച്ചു; പിവി സിന്ധു ക്വാര്‍ട്ടറില്‍...

ദേശീയപാത 66-ൽ ഈ മാസം 30 മുതൽ ടോൾ പിരിവ്;നിരക്കുകൾ ഇങ്ങനെ

മലപ്പുറം: ദേശീയപാത 66-ലൂടെയുള്ള യാത്ര കൂടുതൽ സുഗമമായെങ്കിലും ഇനി യാത്രക്കാർ പണം...

യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിക്ക് അപ്രതീക്ഷിത വേർപാട്; ദുരന്തം ബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ

യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിക്ക് അപ്രതീക്ഷിത വേർപാട് ലണ്ടൻ ∙ യുകെയിൽ മലയാളി...

കാറിന്റെ പുകക്കുഴലിൽ നിന്ന് തീയും കനത്ത പുകയും; പൂരം കാണാനെത്തിയ ആൾക്ക് പൊള്ളലേറ്റു

കാറിന്റെ പുകക്കുഴലിൽ നിന്ന് തീയും കനത്ത പുകയും; പൂരം കാണാനെത്തിയ ആൾക്ക്...

Related Articles

Popular Categories

spot_imgspot_img