തിരുവനന്തപുരം: അവാർഡ് ദാനചടങ്ങിൽ രമേശ് നാരായണിൽ നിന്നുമുണ്ടായ അപമാനത്തിൽ ആദ്യമായി പ്രതികരിച്ച് നടൻ ആസിഫ് അലി. തനിക്ക് ജനങ്ങൾ തരുന്ന പിന്തുണ മറ്റൊരാളോടുള്ള വെറുപ്പായി മാറരുതെന്ന് ആസിഫ് അലി പറഞ്ഞു. എറണാകുളം സെന്റ് അൽബേർട്സ് കോളേജിൽ പുതിയ സിനിമയുടെ പ്രചരണാർത്ഥം എത്തിയതായിരുന്നു താരം.( asif ali responds to ramesh narayan controversy)
തന്റെ മേലുള്ള സ്നേഹം മറ്റൊരാളുടെ മേലുളള വെറുപ്പായി മാറരുതെന്നും അത് തന്റെ അപേക്ഷയാണെന്നുമാണ് ആസിഫ് അലി പ്രതികരിച്ചത്. രമേശ് നാരായൺ അനുഭവിക്കുന്ന വിഷമം തനിക്ക് മനസിലാകും. സിനിമയുമായി ഒരു ബന്ധവുമില്ലാതെ വന്ന്, നിങ്ങളുടെയെല്ലാം സ്നേഹം അനുഭവിക്കാൻ പറ്റുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും ആസിഫ് അലി പറഞ്ഞു.
Read Also:കൃഷ്ണതേജയ്ക്ക് പകരം അര്‍ജുന്‍ പാണ്ഡ്യന്‍; തൃശൂര്‍ കളക്ടറെ നിയമിച്ചു