തിരുവനന്തപുരം: തൃശൂര്‍ ജില്ലാ കളക്ടറായി ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യനെ നിയമിച്ചു. നിലവിലെ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയതിനെത്തുടര്‍ന്നാണ് പുതിയ നിയമനം നടത്തിയത്.(arjun pandian thrissur collector)
സ്വന്തം നാടായ ആന്ധ്രാപ്രദേശിലേക്കാണ് മൂന്നു വര്‍ഷത്തെ ഡെപ്യൂട്ടേഷനില്‍ കൃഷ്ണ തേജ തൃശൂർ വിട്ട് പോയത്. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ തന്റെ പ്രത്യേക ടീമിലേക്ക് കൃഷ്ണതേജയ്ക്ക് അവസരം ലഭിക്കുകയായിരുന്നു. ഒന്നര വര്‍ഷത്തോളം തൃശൂര്‍ കലക്ടറായിരുന്നു കൃഷ്ണതേജ.
ചുരുങ്ങിയ കാലയളവിനുള്ളില്‍ നിരവധി പേര്‍ക്ക് സഹായം എത്തിക്കുന്നതില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read Also: സർദാർ 2വിന്റെ ചിത്രീകരണത്തിനിടെ അപകടം; 20 അടി ഉയരത്തില്‍ നിന്നു വീണ് സ്റ്റണ്ട്മാന് ദാരുണാന്ത്യം