web analytics

കർണാടകയിൽ ജോലി കന്നഡിഗന് മാത്രം; സ്വകാര്യസ്ഥാപനങ്ങളിലെ ജോലിക്ക് 100 ശതമാനം സംവരണം; അല്ലാത്തവരെ എടുത്താൽ കനത്ത പിഴ; മലയാളികൾക്ക് കനത്ത തിരിച്ചടി

ബംഗലൂരു: സ്വകാര്യസ്ഥാപനങ്ങളിലെ ജോലി 100 ശതമാനവും കന്നഡിഗര്‍ക്കായി സംവരണം ചെയ്തുകൊണ്ടുള്ള ബില്ലിന് കര്‍ണാടക സര്‍ക്കാര്‍ അംഗീകാരം നല്‍കി.The Karnataka government has approved a bill to reserve 100 percent jobs in private sector for Kannadigas

സ്വകാര്യസ്ഥാപനങ്ങളിലെ ഗ്രൂപ്പ് സി, ഡി പോസ്റ്റുകളിലെ നിയമനമാണ് കന്നഡിഗര്‍ക്കായി സംവരണം ചെയ്തത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

കന്നഡിഗര്‍ക്ക് അനുകൂലമായ സര്‍ക്കാരാണ് തന്റേത്. കന്നഡിഗര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

‘കര്‍ണാടക സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്‌സ് ഇന്‍ ദി ഇന്‍ഡസ്ട്രീസ്, ഫാക്ടറീസ് ആന്റ് അദര്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ബില്‍ 2024’ വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചേക്കും.

ലോക്കല്‍ കാന്‍ഡിഡേറ്റ്‌സ് എന്നത് ബില്ലില്‍ വിശദമാക്കുന്നത് ഇപ്രകാരമാണ്. വ്യവസായം, ഫാക്ടറി, അല്ലെങ്കില്‍ മറ്റേതൊരു സ്ഥാപനമായാലും മാനേജ്‌മെന്റ് കാറ്റഗറിയില്‍ 50 ശതമാനവും തദ്ദേശീയരായ ഉദ്യോഗാര്‍ത്ഥികളെയാണ് പരിഗണിക്കേണ്ടത്.

നോണ്‍- മാനേജ്‌മെന്റ് കാറ്റഗറിയില്‍ 70 ശതമാനം തദ്ദേശ ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കണമെന്നും ബില്ലില്‍ വിഭാവനം ചെയ്യുന്നു.

ഉദ്യോഗാര്‍ത്ഥിക്ക് കന്നഡ ഭാഷ പഠിച്ചതായിട്ടുള്ള സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

അല്ലാത്തവര്‍ ‘നോഡല്‍ ഏജന്‍സി നിര്‍ദേശിക്കുന്ന കന്നഡ പ്രാവീണ്യ പരീക്ഷ വിജയിക്കണം. ഒഴിവുള്ള തൊഴിലിനായി പ്രാവീണ്യമുള്ള തദ്ദേശീയരായ ഉദ്യോഗാര്‍ത്ഥികളെ ലഭിച്ചില്ലെങ്കില്‍, നിയമത്തില്‍ ഇളവ് തേടി സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിനെ സമീപിക്കാവുന്നതാണ്.

നിയമം ലംഘിക്കുന്ന സ്ഥാപന ഉമ, മാനേജര്‍ തുടങ്ങിയവര്‍ക്ക് 10,000 രൂപ മുതല്‍ 25,000 രൂപ വരെ പിഴ ചുമത്തുന്നതാണെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

എഴുപുന്നയിൽ നടുക്കം: ബാറിന് മുന്നിൽ കൂട്ടത്തല്ല്, യുവാവ് കൊല്ലപ്പെട്ടു; 4 പേർ കസ്റ്റഡിയിൽ

ആലപ്പുഴ: സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടവും ലഹരി സംഘർഷങ്ങളും വർധിക്കുന്നതിനിടെ ആലപ്പുഴയിൽ നിന്നും ഞെട്ടിക്കുന്ന...

സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്യാൻ ഇനി കൂടുതൽ പണം നൽകണം

തിരുവനന്തപുരം: ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്ന പതിവുകാർക്ക് തിരിച്ചടിയായി പ്രമുഖ ഫുഡ്...

‘ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട’; സീറ്റ് നിഷേധത്തിൽ എൽദോസ് കുന്നപ്പിള്ളിയുടെ തുറന്ന വിമർശനം

‘ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട’; സീറ്റ് നിഷേധത്തിൽ എൽദോസ് കുന്നപ്പിള്ളിയുടെ...

‘പാമ്പിൻ വിഷം ലഹരിയല്ല’—എൽവിഷ്  കേസിൽ സുപ്രീംകോടതി ഇടപെടൽ; എഫ്‌ഐആർ റദ്ദാക്കി

‘പാമ്പിൻ വിഷം ലഹരിയല്ല’—എൽവിഷ്  കേസിൽ സുപ്രീംകോടതി ഇടപെടൽ; എഫ്‌ഐആർ റദ്ദാക്കി ന്യൂഡൽഹി: പാമ്പിൻ...

ഒമാനിൽ ഈദ് മാപ്പ്; പ്രവാസികളടക്കം 350 തടവുകാർക്ക് മോചനം

ഒമാനിൽ ഈദ് മാപ്പ്; പ്രവാസികളടക്കം 350 തടവുകാർക്ക് മോചനം മസ്‌കറ്റ്: ചെറിയ പെരുന്നാളിനോട്...

വിജയവും നേട്ടങ്ങളും! ഇന്നത്തെ നക്ഷത്രഫലം

വിജയവും നേട്ടങ്ങളും! ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ ദിവസം നിങ്ങൾക്ക് വിജയവും സാമ്പത്തിക നേട്ടവും...

Related Articles

Popular Categories

spot_imgspot_img