web analytics

ഭാര്യ അറിയാതെ തായ്‌ലൻഡിൽ അടിച്ചുപൊളിക്കാൻ പാസ്സ്പോർട്ടിലെ പേജുകൾ കീറി പകരം പുതിയ ടെക്‌നിക്ക് പരീക്ഷിച്ചു ; എട്ടിന്റെ പണി മേടിച്ചു യുവാവ്; ഭാര്യയും നാട്ടുകാരും മൊത്തം അറിഞ്ഞു !

ഭാര്യമാരോട് പറയാതെ ഒരു യാത്ര പോകാൻ ആഗ്രഹിക്കാത്ത പുരുഷന്മാർ കുറവാണ്. സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിക്കാനുള്ള ആ പൊക്കിൾ മറ്റൊന്നും ആലോചിക്കാറില്ല. അത്തരമൊരു അബദ്ധമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. പക്ഷേ, പിടിച്ചത് ഭാര്യയല്ല, ഉദ്യോ​ഗസ്ഥരാണെന്ന് മാത്രം. (New technique to replace pages in passport to beat wife in Thailand without her knowledge)

മുംബൈ സതാര സ്വദേശിയായ തുഷാർ പവാർ ആണ് ഈ വാർത്തയിലെ താരം. 2023ലും ഈ വർഷവും ഭാര്യയോട് പറയാതെ കൂട്ടുകാർക്കൊപ്പം തുഷാർ പലതവണ തായ്ലൻഡ് സന്ദർശിച്ചിരുന്നു. തലസ്ഥാനമായ ബാങ്കോക്കാണ് സന്ദര്ശിച്ചത്.
യാത്രാവിവരം ഭാര്യ അറിയാതിരിക്കാൻ ഇയാൾ പാസ്പോർട്ടിൽ ഒപ്പിച്ച പണിയാണ് പക്ഷെ വിനയായത്.

യാത്ര യെക്കുറിച്ച് ഭാര്യ അറിയാതിരിക്കാൻ പാസ്പോർട്ടിന്റെ ചില പേജുകൾ കീറിക്കളഞ്ഞ് അവിടെ ബ്ലാങ്ക് പേപ്പറുകൾ വച്ചായിരുന്നു ഇയാളുടെ യാത്ര. എന്നാൽ കഴിഞ്ഞദിവസം ഇയാൾ ഇമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥരുടെ വലയിലായി.

വെള്ളിയാഴ്ച എയർ ഇന്ത്യ എഐ-330 നമ്പർ വിമാനത്തിൽ വീണ്ടും ബാങ്കോക്ക് സന്ദർശിക്കാൻ പോവുമ്പോഴായിരുന്നു 33കാരനായ തുഷാർ പിടിയിലാവുന്നത്. മുംബൈ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിലെ പതിവ് പരിശോധനയ്ക്കിടെ ഇമിഗ്രേഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥയായ ആസ്ത മിത്തലിന് ഇയാളുടെ രേഖകളിൽ ചില പന്തികേടുകൾ തോന്നുകയായിരുന്നു.

വിശദമായി നോക്കിയപ്പോൾ പാസ്പോർട്ടിൽ സ്റ്റാമ്പ് ഒട്ടിച്ച 12 സുപ്രധാന പേജുകൾ മാറ്റി പകരം ഒന്നുമെഴുതാത്ത പേപ്പറുകൾ വച്ചിരിക്കുന്നതാണ് കണ്ടത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പേജുകൾ നീക്കം ചെയ്തതിനു പിന്നിലെ വിചിത്ര ഉദ്ദേശ്യം വ്യക്തമായത്.

ഭാര്യയെ തെറ്റിദ്ധരിപ്പിക്കാനാണ് പാസ്‌പോർട്ടിൽ കൃത്രിമം കാണിച്ചതെന്നായിരുന്നു ഇയാളുടെ വാദം. സുഹൃത്തുക്കളോടൊപ്പം തായ്‌ലൻഡിലേക്ക് പതിവായി യാത്ര ചെയ്യുന്ന കാര്യം ഭാര്യ അറിയരുതെന്ന് ഇയാൾ ആ​ഗ്രഹിച്ചിരുന്നു. ഇതിനായി മുൻ യാത്രകളിലും പാസ്‌പോർട്ടിൽ ഈ മാറ്റം വരുത്തിയിരുന്നു.

എന്നാൽ ഭാര്യ അറിയാതിരിക്കാൻ പാസ്പോർട്ട് പേജുകൾ കീറിക്കളഞ്ഞയാളെ വെറുതെവിടാൻ വകുപ്പില്ലാത്തതിനാൽ ഉദ്യോ​ഗസ്ഥർ നടപടിയെടുത്തു. ഭാരതീയ ന്യായ് സംഹിത 318 (4) പ്രകാരം വഞ്ചനാക്കുറ്റം ചുമത്തി തുഷാറിനെ അറസ്റ്റ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img