മുൻ അമേരിക്കൻ തിരഞ്ഞെടുപ്പിൽ ബൈഡനും ട്രംപും ഏറ്റുമുട്ടിയപ്പോൾ ബൈഡനെ തുണച്ച ഘടകങ്ങളിൽ ഒന്നായിരുന്നു ഇന്ത്യൻ വംശജരുടെ പിന്തുണ 65 ശതമാനം ഇന്ത്യൻ വംശജരും അന്ന് ബൈഡനൊപ്പം നിലകൊണ്ടു. (Is the support of Indians this time for Biden? Polls for Trump say:)
എന്നാൽ ഇത്തവണ 46 ശതമാനം ഇന്ത്യൻ വംശജർ മാത്രമേ ബൈഡനൊപ്പമുള്ളുയെന്ന് വിവിധ ഏജൻസികൾ ചേർന്ന് തയാറാക്കിയ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.യു.എസ്.ൽ ഏഷ്യക്കാരായ വോട്ടർമാരുടെ എണ്ണത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗണ്യമായ വർധനവാണ് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 15 ശതമാനമാണ് വർധനവ് ഉണ്ടായിട്ടുള്ളത്. ഇന്ത്യൻ വംശജരുടെ പിന്തുണ നഷ്ടപ്പെട്ടാൽ ബൈഡന് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാകും.