News4media TOP NEWS
സുരേഷ് ഗോപി മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

കൊക്കോ തോട്ടത്തിൽ നിന്ന് കിട്ടിയ മുട്ടകൾ കൊണ്ടുവന്ന് അടവച്ചു, വിരിഞ്ഞത് 16 രാജവെമ്പാല കുഞ്ഞുങ്ങൾ!

കൊക്കോ തോട്ടത്തിൽ നിന്ന് കിട്ടിയ മുട്ടകൾ കൊണ്ടുവന്ന് അടവച്ചു, വിരിഞ്ഞത് 16 രാജവെമ്പാല കുഞ്ഞുങ്ങൾ!
July 11, 2024

കണ്ണൂർ: കണ്ണൂർ കുടിയാൻമലയിലെ കൊക്കോതോട്ടത്തിൽ നിന്നും കണ്ടെത്തിയ മുട്ടകൾ അടവെച്ച് വിരിയിച്ചെടുത്തതിൻറെ സന്തോഷത്തിലാണ് വനംവകുപ്പ് വാച്ചർ ഷാജി ബക്കളം. ഷാജിയുടെ കൃത്യമായ പരിചരണത്തിൽ രാജവെമ്പാലയുടെ കുഞ്ഞുങ്ങളാണ് മുട്ട വിരിഞ്ഞ് പുറത്തുവന്നത്.Forest department watcher Shaji Bakalam is happy that the eggs found in the cocoa plantation of Kannur Kudiyanmala have hatched.

കഴിഞ്ഞ ഏപ്രിൽ 20 ന് കുടിയാൻമലയിലെ കൊക്കോതോട്ടത്തിൽ നിന്ന് കണ്ടെത്തിയ 31 മുട്ടകളിൽ 16 എണ്ണം വിരിഞ്ഞാണ് ഇപ്പോൾ രാജവെമ്പാല കുഞ്ഞുങ്ങളായിരിക്കുന്നത്. 31 മുട്ടകൾ ഉപേക്ഷിച്ച് തള്ളപ്പാമ്പ് സ്ഥലം വിട്ടെങ്കിലും ഷാജി ഇവരെ കൈവിട്ടില്ല. പൂർണ ആരോഗ്യവാന്മാരായ പാമ്പിൻ കുഞ്ഞുങ്ങളെ വൈകാതെ കാട്ടിൽ തുറന്നു വിടാനാണ് ഷാജിയുടെ തീരുമാനം.

കുടിയാൻമല കനകക്കുന്നിൽ ലോനപ്പൻ എന്നയാളുടെ കൊക്കോ തോട്ടത്തിൽ രാജവെമ്പാല ഉള്ള വിവരം കരുവഞ്ചാൽ ഫോറസ്റ്റ് സെക്ഷൻ ഓഫിസർ കെ.മധുവാണ് അറിയിച്ചത്. ഫോറസ്റ്റ് ബീറ്റ് ഓഫീസർ നികേഷ്, പ്രിയ എന്നിവരോടൊപ്പം സ്ഥലത്തെത്തിയ ഷാജി നടത്തിയ പരിശോധനയിലാണ് മുട്ടകൾ കണ്ടെത്തിയത്.

ഇതിനിടയിൽ രാജവെമ്പാല തോട്ടിലേക്ക് ഇറങ്ങിപ്പോയിരുന്നു. കണ്ടെത്തിയ സ്ഥലത്ത് തന്നെ മുട്ടകൾ സൂക്ഷിക്കാൻ പറ്റാത്ത സാഹചര്യത്തിൽ റേഞ്ച് ഓഫിസറുടെ നിർദ്ദേശപ്രകാരം കടമ്പേരിയിലെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചു. പ്ലാസ്റ്റിക്ക് കൊട്ടയിൽ ഉണങ്ങിയ മുളയുടെ ഇലകൾ വിരിച്ചാണ് മുട്ടകൾ അടവച്ചത്. ആവശ്യത്തിന് തണുപ്പ് ക്രമീകരിക്കാനുള്ള സംവിധാനവും ഒരുക്കി ദിവസവും നിരീക്ഷിച്ച് വരുന്നതിനിടെ കഴിഞ്ഞ ദിവസം കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുകയായിരുന്നു.

അറിയപ്പെടുന്ന വന്യജീവി സംരക്ഷകനായ ഷാജി ഇതിനു മുമ്പ് പെരുമ്പാമ്പ്, ഉടുമ്പ്, ചേര, മയിൽ എന്നിവയുടെ മുട്ട വിരിയിച്ചിരുന്നു. രണ്ട് വർഷം മുമ്പ് കൊട്ടിയൂരിലെ രണ്ടു സ്ഥലങ്ങളിൽ രാജവെമ്പാല മുട്ടകൾ കണ്ടെത്തിയ സ്ഥലത്തു തന്നെ വിരിയിച്ചിരുന്നു. ഇതാദ്യമായാണ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി കൃത്രിമ സാഹചര്യത്തിൽ മുട്ട വിരിയിച്ചത്.

Related Articles
News4media
  • Kerala
  • News
  • Top News

സുരേഷ് ഗോപി മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്...

News4media
  • Kerala
  • News

കോമറിൻ മേഖലയ്‌ക്ക് മുകളിലായി ചക്രവാതച്ചുഴി; വരും ദിവസങ്ങളിൽ അതിശക്തമായ മഴ

News4media
  • Kerala
  • News

റെസിന്‍ ഫാമി സുൽത്താൻ 34 ഗ്രാം എം.ഡി.എം.എയുമായി പിടിയിൽ; മയക്കുമരുന്ന് കച്ചവടം പൊളിച്ച് തൊടുപുഴ പോലീ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]