പുഴയിൽ നിന്നും ലൈവായി പാമ്പിനെ പിടിച്ച് ഒരാൾ കടിച്ചുതിന്നുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോൾ ആ വീഡിയോക്ക് പിന്നിലെ സംഭവം പുറത്തുവന്നിരിക്കുകയാണ്. . മോഷണം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ ഗംഗാ പ്രസാദ് ആണ് ആ വീഡിയോക്ക് പിന്നിൽ എന്നാണു കണ്ടെത്തിയിരിയ്ക്കുന്നത്. (A criminal caught a live snake from the river and bit it)
അടുത്തിടെ ജയിലിൽ നിന്നിറങ്ങിയ ഗംഗാ പ്രസാദ് തന്റെ വീര്യം ഒട്ടും ചോർന്നിട്ടില്ലെന്ന് തെളിയിക്കാനാണ് വിഷമുള്ള പാമ്പിനെ പിടിച്ചു കടിച്ചത്. പാമ്പിന്റെ കഴുത്തിന്റെ ഭാഗത്തായാണ് കടിച്ചത്. നിരവധിപ്പേരാണ് ഈ വീഡിയോക്ക് വിമർശനവുമായി എത്തുന്നത്.
ദൃശ്യങ്ങൾ കണ്ടാൽ തന്നെ എത്ര കൊടുംക്രിമിനലാണെന്ന് വ്യക്തമാണെന്ന് ആളുകൾ കുറിച്ചു. മനുഷ്യന്മാർക്ക് വില്ലനാകുന്ന ഇവർ ഇപ്പോൾ ജീവികളെയും ജീവിക്കാൻ അനുവദിക്കില്ലെന്ന് ഒരുവിഭാഗം ആരോപിച്ചു.
വിഡിയോ വൈറലായതിനുപിന്നാലെ ഇയാൾക്കെതിരെ നടപടി സ്വീകരിക്കാൻ കിഷൻപുർ പൊലീസ് സ്റ്റേഷനിലെ അധികൃതർക്ക് നിർദേശം നൽകിയതായി ഫത്തേപുർ പൊലീസ് അറിയിച്ചു. ശങ്കർ കേവത്ത് സംഘത്തിലെ സജീവ അംഗമാണ് ഗംഗ പ്രസാദ്.