ഹൈദരാബാദ്: സർക്കാർ ഹോസ്റ്റലിൽ നൽകിയ പ്രഭാതഭക്ഷണത്തിൽ പല്ലിയെ കണ്ടതായി വിദ്യാർത്ഥികൾ. തെലങ്കാനയിലെ മേഡക് ജില്ലയിലാണ് സംഭവം. ഭക്ഷണം കഴിച്ചതിന് ശേഷം ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെ വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സതേടി.(Lizard found in hostel food)
വിദ്യാർഥികൾക്ക് വിളമ്പിയ ഉപ്പുമാവിലാണ് പല്ലിയെ കണ്ടത്. ഭക്ഷണം തയ്യാറാക്കുന്നതിനിടെ അബദ്ധത്തിൽ പല്ലി വീണതാകാമെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തെ തുടർന്ന് പാചകക്കാരനും സഹായിക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി മേദക് ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) അറിയിച്ചു. അണുബാധയുടെ കാരണം സ്ഥിരീകരിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
Read Also: നവജാതശിശുക്കളായ ഇരട്ടകളിൽ ഒരാളെ മറിച്ചുവിറ്റു; ആശുപത്രി ഉടമ ഉൾപ്പെടെ 4 പേർ പിടിയിൽ
Read Also: കടലിനടിയിലെ ഭൂപടം ഉപയോഗിച്ച് രാമസേതു രഹസ്യങ്ങൾ കണ്ടെത്തി ഐഎസ്ആർഒ ശാസ്ത്രജ്ഞർ !