web analytics

എയർ ഇന്ത്യയുടെ ആദ്യ നാരോ ബോഡി എയർക്രാഫ്റ്റ് ഇന്ത്യയിലെത്തി; പറന്നിറങ്ങിയത് ഫ്രാൻസിൽ നിന്നും

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ആദ്യ നാരോ ബോഡി എയർക്രാഫ്റ്റായ എയർബസ് എ320 നിയോയെ സ്വാഗതം ചെയ്‌ത് കമ്പനി. ഫ്രാൻസിലെ ടൗലൗസിൽ നിന്ന് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് ഞായറാഴ്‌ച വിമാനം പറന്നിറങ്ങി. എട്ട് ആഡംബര ബിസിനസ് ക്ലാസ് സീറ്റുകൾ, ലെഗ്റൂമോടുകൂടിയ 24 പ്രീമിയം ഇക്കണോമി സീറ്റുകൾ, 132 ഇക്കണോമി ക്ലാസ് സീറ്റുകൾ എന്നിങ്ങനെ പുതിയ വിമാനത്തിന് മൂന്ന് ക്ലാസുകൾ ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു.The company welcomed Air India’s first narrow body aircraft, the Airbus A320 Neo

എയർ ഇന്ത്യ ആദ്യമായാണ് വീതി കുറഞ്ഞ ചെറിയ വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി ക്യാബിനുകൾ കൊണ്ടുവരുന്നത്. ഹ്രസ്വദൂര സർവീസ് നടത്തുന്ന ഈ ആഭ്യന്തര വിമാനം ഓഗസ്‌റ്റിൽ സർവീസിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴയ എയർ ഇന്ത്യ ലിവറിയുമായി ത്രീ-ക്ലാസ് കോൺഫിഗറേഷനിലുള്ള മൂന്ന് എ320 നിയോ വിമാനങ്ങൾ ഇതിനകം ആഭ്യന്തര ശൃംഖലയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

അടുത്ത വർഷം മുതൽ, നാരോ ബോഡിയിലും വൈഡ് ബോഡിയിലുമുളള എയർ ഇന്ത്യയുടെ പുതിയതും നവീകരിച്ചതുമായ വിമാനങ്ങൾ യാത്ര അനുഭവം മെച്ചപ്പെടുത്തുമെന്ന വാഗ്‌ദാനവും എയർ ഇന്ത്യ നൽകി. കഴിഞ്ഞ വർഷം ഡിസംബറിൽ, എയർബസിന് നൽകിയ 250 വിമാനങ്ങളുടെ ഓർഡർ ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ പുനക്രമീകരിച്ചിരുന്നു. എയർബസിനൊപ്പം 140 A320 നിയോ, 70 A321നിയോ എന്നിവയുൾപ്പെടെ 210 നാരോ ബോഡി വിമാനങ്ങൾക്കാണ് പുതുക്കി ഓർഡർ നൽകിയത്.

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

കേരളം ആരുടെ കൈകളിലേക്ക്? വിധി നിശ്ചയിക്കാൻ ഇനി 72 മണിക്കൂർ;പോരാട്ടം തീപ്പാറുന്ന അവസാന നിമിഷങ്ങൾ!

തിരുവനന്തപുരം: കേരളത്തിന്റെ ഭരണചക്രം അടുത്ത അഞ്ച് വർഷം ആര് തിരിക്കും? ആകാംക്ഷയുടെ...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

അമേരിക്കയുടെ കണ്ണ് തെറ്റിയോ? പശ്ചിമേഷ്യൻ സംഘർഷത്തിനിടെ പസഫിക്കിൽ ആധിപത്യം ഉറപ്പിക്കാൻ ചൈന

ബെയ്ജിങ്: കിഴക്കൻ ഏഷ്യയിൽ വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു. തായ്‌വാൻ കടലിടുക്കിനോട് ചേർന്ന്...

വാടാനപ്പള്ളി ഭക്ഷ്യക്കിറ്റ് വിവാദം: ഉടമക്കെതിരെ കേസെടുത്തു

തൃശൂർ: തിരഞ്ഞെടുപ്പ് ചൂടിനിടയിൽ തൃശൂരിൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന കിറ്റ് വിവാദം...

ഹോർമുസ് സംഘർഷം രൂക്ഷം; ആഗോള അടിയന്തരാവസ്ഥ മുന്നറിയിപ്പുമായി യുഎഇ–ബഹ്റൈൻ

ഹോർമുസ് സംഘർഷം രൂക്ഷം; ആഗോള അടിയന്തരാവസ്ഥ മുന്നറിയിപ്പുമായി യുഎഇ–ബഹ്റൈൻ അബുദാബി: ഹോർമുസ് കടലിടുക്കിലെ...

കണ്ണൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം: ബിജെപി വനിതാ നേതാവിന്റെ വീടിന് നേരെ ആക്രമണം;

കണ്ണൂർ: തെരഞ്ഞെടുപ്പ് ചൂടിനിടയിൽ കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ സംഘർഷം പുകയുന്നു. പാട്യം...

Related Articles

Popular Categories

spot_imgspot_img