കേസിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം; ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതിയുടെ ഹർജി തള്ളി ഹൈക്കോടതി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി തള്ളി ഹൈക്കോടതി. ജസ്റ്റിസ് എ.ബദറുദീനാണ് ഹര്‍ജി തള്ളിയത്. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യം നേരത്തെ വിചാരണക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീലാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്. (Vandana das murder case: High Court rejected the release plea of ​​the accused Sandeep)

കേസിൽ പ്രതി സന്ദീപിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് റദ്ദാക്കി തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. പൊലീസിന്‍റെ കുറ്റപത്രം വിചാരണ ചെയ്യപ്പെടേണ്ടതാണെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ നടപടി. ഹർജി തളളിയതോടെ കേസിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്തതും നീങ്ങി. പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടിയാണ് ഇനിയുള്ളത്.

മെയ്‌ 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.

ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം നെടുമ്പന യു പി സ്കൂൾ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തില്‍ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.

Read More: പത്തനംതിട്ടയിൽ ആംബുലന്‍സിലെ പീഡനം: വിചാരണയ്ക്കിടെ കോടതിയില്‍ നാടകീയ സംഭവങ്ങൾ, ബോധരഹിതയായി അതിജീവിത

Read More: വടക്കന്‍ ജില്ലകളിൽ മാത്രമല്ല തെക്കോട്ടും മഴ കനക്കും; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Read More: ഉപരാഷ്ട്രപതിയുടെ സന്ദർശനം; കൊല്ലം നഗരത്തിലും അനുബന്ധ റോഡുകളിലും നാളെയും 7നും ഗതാഗത നിയന്ത്രണം

spot_imgspot_img
spot_imgspot_img

Latest news

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

Other news

ഒരൊറ്റ സ്‌ഫോടനത്തിൽ രണ്ട് ഫ്‌ലാറ്റുകൾ നിലംപരിശാകും; കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ

കൊച്ചി: വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലെ ചന്ദര്‍കുഞ്ജ് ആര്‍മി ടവേഴ്‌സിലെ ബി,...

ജീവനക്കാരുടെ പണിമുടക്ക്; ഈ തീയതികളില്‍ ബാങ്ക് തുറക്കില്ല

ന്യൂഡൽഹി: രാജ്യവ്യാപക പണിമുടക്ക് നടത്താനൊരുങ്ങി ബാങ്ക് ജീവനക്കാര്‍. മാര്‍ച്ച് 24, 25...

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ കഞ്ചാവ് കേസ്; പൂര്‍വ വിദ്യാര്‍ത്ഥി പിടിയിൽ

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ ബോയ്‌സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ...

ഹോളി ആഘോഷത്തിനിടെ സംഘർഷം; ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചു; യുവാവിന് ​ഗുരുതര പരുക്ക്

തൃശൂർ: ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിന് ​ഗുരുതരമായി പരുക്കേറ്റു. തൃശൂർ കുന്നംകുളം നഗരത്തിൽ...

പൊള്ളുന്ന ചൂടിന് ആശ്വാസം; ഈ ഏഴു ജില്ലകളിൽ മഴ പെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നതിനിടെ ആശ്വാസമായി മഴ പ്രവചനം. കേരളത്തിൽ ഇന്ന്...

സ്കോട്ട്ലൻഡിൽ മലയാളി വിദ്യാർത്ഥി മരിച്ചനിലയിൽ…! വിടവാങ്ങിയത് തൃശ്ശൂർ സ്വദേശി

മലയാളി വിദ്യാർത്ഥി സ്കോട്ട്ലൻഡിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ. തൃശ്ശൂർ സ്വദേശി ഏബലിനെയാണ്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!