തിരുവനന്തപുരം: കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചുണ്ടായ അലർജി മൂലം മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍ പുരയിടത്തില്‍ പ്രവീസ് (56) ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ കടല്‍ച്ചൊറി കണ്ണിൽ തെറിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.(Sea urchin allergy in fisherman’s eye)
ജൂൺ 29 ന് രാവിലെയാണ് സംഭവം. പ്രവീസ് മക്കളോടൊപ്പം രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെ ഉള്‍ക്കടലില്‍ മീൻ പിടിക്കുന്നതിനിടെ വലയില്‍ കുടുങ്ങിയ കടല്‍ച്ചൊറി എടുത്തുമാറ്റുന്നതിനിടയില്‍ കണ്ണില്‍ തെറിക്കുകയായിരുന്നു. തുടർന്ന് അലർജി ബാധിച്ച് കണ്ണില്‍ നീരു വന്നതോടെ പ്രവീസ് പുല്ലുവിള ആശുപത്രിയില്‍ ചികിത്സ തേടി. എന്നാൽ അസുഖം കൂടിയതോടെ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മരണം സംഭവിച്ചത്. ജയശാന്തിയാണ് ഭാര്യ. ദിലീപ്, രാജി, രാഖി എന്നിവരാണ് മക്കൾ. മരുമക്കൾ: ഗ്രീഷ്മ, ഷിബു, ജോണി.
Read Also: 03.07.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ
Read Also: രാവിലെ വെറുംവയറ്റിൽ ഈ 5 തരം ഭക്ഷണങ്ങൾ കഴിക്കരുത് എന്നറിയാമോ ?