കുറഞ്ഞ സമയത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ് നല്‍കുന്ന ‘അമാനുഷികരായ’മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടിയുമായി ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ.(Minister to find officials who conducted 147 license test and 50 fitness test in one day)
റോഡ് ടെസ്റ്റ്, ലൈസന്‍സ് പുതുക്കല്‍, ഫിറ്റ്‌നസ് പരിശോധന തുടങ്ങിയ ജോലികള്‍ ചില ഉദ്യോഗസ്ഥര്‍ അതിവേഗം പൂര്‍ത്തിയാക്കിയതായായി കണ്ടെത്തിയതായി മന്ത്രി സമൂഹ മാധ്യമത്തിലൂടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
മിനിറ്റുകള്‍ക്കകം 38 ഹെവി ലൈസന്‍സ് നല്‍കുകയും 16 ലൈസന്‍സ് പുതുക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 22-ന് പൊന്നാനിയിലെ ഒരു ഉദ്യോഗസ്ഥന്‍ അഞ്ചുമണിക്കൂറിനകം 147 ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകളില്‍ നൂറിലധികംപേര്‍ക്ക് ലൈസന്‍സ് കൊടുത്തതായി കണ്ടെത്തി.
കൂടാതെ 50 പഴയ വാഹനങ്ങള്‍ പരിശോധിച്ച് ഫിറ്റ്‌നസ് നല്‍കിയതു കൂടി കണ്ടെത്തിയതോടെടെയാണ് പരിശോധന കർശനമാക്കിയത്.
കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി.യുടെ ഔദ്യോഗിക ‘ഫെയ്സ്ബുക്ക്’ പേജില്‍ മന്ത്രി പുറത്തിറക്കിയ വീഡിയോയില്‍ ഇത്തരം ‘അമാനുഷിക’ ഉദ്യോഗസ്ഥരെ പരാമര്‍ശിക്കുകയും അവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു.