തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മുംബൈയിലേക്ക് എത്തിയ വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി. വിമാനത്തിന്റെ ശുചിമുറിയിലാണ് ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ആരോ എഴുതിവെച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ക്യാബിൻ ക്രൂ ഉടൻ വിവരം സുരക്ഷ ഏജൻസികളെ അറിയിക്കുകയായിരുന്നു.(Thiruvananthapuram-Mumbai vistara flight bomb threat)
വിമാനം മുംബൈയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ സുരക്ഷിത മേഖലയിലേക്ക് മാറ്റിയ വിമാനത്തിൽ നിന്ന് ഉടനെ യാത്രക്കാരെ ഒഴിപ്പിച്ചു. യാത്രക്കാരുടെ ബാഗുകളും മറ്റും പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ല.
Read Also: നവാഗത സിനിമ പ്രവർത്തകർക്ക് അവസരം ! വിഷൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ തിരുവനന്തപുരത്ത് വരുന്നു