web analytics

വെറുതെ പോസ്റ്റ് ഇട്ടതുകൊണ്ട് കാര്യമില്ല; റീച്ച് കിട്ടാൻ ഇങ്ങനെയൊക്കെ ചെയ്യണം; നിർദേശങ്ങളുമായി ഇൻസ്റ്റഗ്രാം മേധാവി

ആബാലവൃത്തം ജനങ്ങളും ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഇന്‍സ്റ്റാഗ്രാം. ഇന്ന് പലരുടെയും ജീവിത മാര്‍ഗം കൂടിയാണത്.The head of Instagram with suggestions to get reach on Instagram

 ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ സ്വന്തം കണ്ടന്റുകള്‍ പങ്കുവെക്കുന്നതിനും കച്ചവടക്കാര്‍ ഉല്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നു.

കേവലം ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നിര്‍മിച്ചതുകൊണ്ടുമാത്രം ആയില്ല. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളുടെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ വളരെ തന്ത്രപരമായി കാര്യങ്ങള്‍ ചെയ്യേണ്ടന്നുണ്ട്. 

അതിനുള്ള ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുകയാണ് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി. അക്കൗണ്ടുകളില്‍ പങ്കുവെക്കുന്ന പോസ്റ്റുകളില്‍ ഫോളോവര്‍മാരുടെ ഇടപെടല്‍ അഥവാ എന്‍ഗേജ്‌മെന്റ് നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് മൊസേരി പറയുന്നു.

തുടക്കത്തില്‍ ഒന്നു രണ്ട് ദിവസം മാത്രം നോക്കിയാല്‍ പോര, രണ്ടാഴ്ചയെങ്കിലും എന്‍ഗേജ്മെന്റ് നിരീക്ഷിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ചില ഉള്ളടക്കങ്ങള്‍ക്ക് ആഴ്ചകള്‍ക്കപ്പുറത്തേക്ക് സാധ്യതകളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

ഇന്‍സ്റ്റാഗ്രാമിലെ ആളുകളില്‍ കൂടുതലും അവര്‍ ഫോളോ ചെയ്യാത്ത അക്കൗണ്ടിലെ ഉള്ളടക്കങ്ങളാണ് കാണുന്നത്. റെക്കമെന്റേഷനുകള്‍ എന്നാണ് നമ്മള്‍ അതിനെ വിളിക്കുന്നത്. 

ഉപഭോക്താവിന് റെക്കമെന്റ് ചെയ്ത് വരുന്ന ഉള്ളടക്കങ്ങള്‍ യഥാര്‍ത്ഥത്തില്‍ രണ്ട് ദിവസത്തിലേറെ പഴക്കമുള്ളതായിരിക്കും. അതിനാല്‍ ദിവസങ്ങളോളം പോസ്റ്റുകള്‍ നിരീക്ഷിക്കണമെന്നാണ് മൊസേരി പറയുന്നത്.

ഷെയറുകളുടെ എണ്ണം വിശകലനം ചെയ്യലാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. കണ്ടന്റുകളില്‍ ആളുകളുടെ എന്‍ഗേജ്മെന്റ് വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാവും. 

ഏറ്റവും അധികം ആളുകള്‍ ഷെയര്‍ ചെയ്ത ഉള്ളടക്കങ്ങളായിരിക്കും മികച്ചത്. അത് നിങ്ങളുടെ പ്രേക്ഷക കമ്മ്യൂണിറ്റിക്കുള്ളില്‍ സ്വീകാര്യതയുള്ള ഒന്നായിരിക്കും. മൊസേരി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍ മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ...

പോലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ബൈജു പൗലോസിന് പരിക്ക്

പോലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ബൈജു പൗലോസിന് പരിക്ക് തൃശൂർ: തൃശൂര്‍ കുട്ടനെല്ലൂരിലുണ്ടായ...

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817 ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന്

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന് ആലപ്പുഴ: പിഎം ശ്രീ...

Related Articles

Popular Categories

spot_imgspot_img