web analytics

കനത്ത തിരിച്ചടി; കെജ്രിവാൾ തിഹാർ ജയിലിൽ തുടരും; വിചാരണ കോടതി ശരിയായി മനസ്സിരുത്തിയില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യമില്ല. ജാമ്യം അനുവദിച്ച വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. (AAP Chief Aravind Kejriwal To Remain In Jail, High Court Stays Bail)

ഇഡി സമർപ്പിച്ച രേഖകൾ പരിശോധിക്കാതെയാണ് വിചാരണ കോടതി ഉത്തരവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അവധിക്കാലത്തിന് ശേഷം ഹൈക്കോടതി കേസില്‍ വാദം കേൾക്കും. കഴിഞ്ഞ ദിവസം റൗസ് അവന്യൂ കോടതിയാണ് അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയത്. അറസ്റ്റിലായി മൂന്ന് മാസത്തിന് ശേഷമായിരുന്നു ജാമ്യം.

എന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാരോപിച്ച് ഇ ഡി ഹെെക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ ഉത്തരവ് വരും വരെ വിചാരണ കോടതി ഉത്തരവ് നടപ്പാക്കരുതെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

മാര്‍ച്ച് 21നാണ് ദില്ലി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയിൽ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീം കോടതി കെജ്‌രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ച് ജൂൺ 2 ന് അദ്ദേഹം ജയിലിലേക്ക് മടങ്ങിയിരുന്നു.

Read More: ദീപുവിന്റെ കൊലപാതകം; പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യും; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചെന്ന് തമിഴ്നാട് പോലീസ്

Read More: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍

Read More: ബേക്കറിയിൽ നിന്ന് ജ്യൂസ് കഴിച്ചവർക്ക് മഞ്ഞപിത്തം; ഒരാളുടെ നില ഗുരുതരം

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ ഇന്ന്, പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ...

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; വയോധികന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു വയോധികന് ദാരുണാന്ത്യം ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ...

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ...

ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി

തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ...

Related Articles

Popular Categories

spot_imgspot_img