ഈദ്ഗാഹ് ഇല്ലാത്തതിനാൽ തുറന്ന മൈതാനത്ത് കൂട്ടമായി പെരുന്നാൾ നമസ്‌കാരം നടത്തിയതിന് യു.പിയിൽ 11 പേരെ അറസ്റ്റ് ചെയ്തു. ഖുഷിനഗർ ജില്ലയിലെ ഖുഷി നഗർ പൊലീസിന്‍റേതാണ് നടപടി. സമാധാനപരമായിട്ടായിരുന്നു നടത്തിയ ചടങ്ങായിരുന്നു അത്. (A festive prayer was performed in the field; 11 arrested in UP)
ചടങ്ങു കഴിഞ്ഞു ദിവസങ്ങൾക്കു ശേഷം ജൂൺ 19ന്, അർധ രാത്രി വീടുകളിലേക്ക് പൊലീസ് ഇരച്ചെത്തി തങ്ങളുടെ ഉറ്റവരെ കൊണ്ടുപോകുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പുലർച്ചെ ഒരു മണിക്ക് വീടുകളിലെത്തിയ പൊലീസ് പ്രായപൂർത്തിയാകത്തവരെയും വയോധികരെയുമടക്കമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണു ആരോപണം.
എന്നാൽ സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്:
സ്ഥലം ഗ്രാമസഭയുടേതാണ്. ഇവിടെ ഈദ്ഗാഹ് നടത്താൻ പ്രദേശത്തെ മുസ്‌ലിംകൾ കുറച്ച് ഭൂമി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിച്ചിരുന്നില്ല. ആവശ്യമായ അനുമതി വാങ്ങാതെയാണ് സ്ഥലത്ത് പ്രാർത്ഥന നടത്തിയത്. സ്ഥലത്ത് പെരുന്നാൾ നമസ്‌കാരം നടക്കുന്നതായി ഫോൺ വന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തി. നമസ്കാരം നടത്തിയവരെ അറസ്റ്റ് ചെയ്യുകയായിരുന്നു -പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.