ഇടുക്കി: ശക്തമായ മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണു. അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി രാജകുമാരി സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.(Tree fell on to the top of car and ksrtc bus)
വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസ്സിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് അപകടം നടന്നത്. കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. റോഡിന് കുറുകെ വീണ മരം വെട്ടി മാറ്റുന്ന നടപടികൾ നടക്കുകയാണ്.
Read Also: ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന് ഉറപ്പ്; മിൽമ സമരം പിൻവലിച്ചു
Read Also: പ്ലസ് വൺ സീറ്റ് പ്രതിസന്ധി; നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്