രണ്ടു മുറിയുള്ള വീടിന് 34, 165 രൂപ വൈദ്യൂതി ബില്ല് നൽകിയ കെ. എസ്. ഇ . ബി . ബില്ല് അടയ്ക്കാത്തതിനാൽ
വൈദ്യൂതി വിഛേദിക്കുകയും ചെയ്തു. മേരികുളം ആറേക്കൾ ആലക്കൽ എ. ജെ. ആഗസ്തിക്കാണ് കെ..എസ് .ഇ.ബിയുടെ ഇരുട്ടടി. ആഗസ്തിയും, മകളും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. 2006 ലാണ് ഇവർക്ക് വൈദ്യൂതി ലഭിച്ചത്. അന്നു മുതൽ നാല് സി എഫ് എൽ . ബൾബു മാത്രമാണ് ഉപയോഗിക്കുന്നത്. (The owner of a two-room house in Idukki was shocked to see an electricity bill of Rs 34165)
ഫ്രിഡ്ജ് , മിക്സി’ വാഷിങ് മിഷൻ ഉൾപ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ ഒന്നും വീട്ടിലില്ല. കഴിഞ്ഞ ഒക്ടോബറിൽ ആഗസ്തിയുടെ ഭാര്യ മരിച്ചു. ഈ സമയത്ത് വൈദ്യൂതി ഉപയോഗം കൂടിയതിനാൽ 298 രൂപയുടെ ബില്ലാണ് അന്നു വന്നത്. അതിനു മുൻപും , ശേഷവും ‘രണ്ടു മാസം കൂടുമ്പോൾ 150 മുതൽ 190 രൂപ വരെയാണ് വൈദ്യൂതി ബിൽ വന്നിരുന്നത്. എന്നാൽ ഈ മാസം ബില്ലു കൂടുതലാണെന്ന് മീറ്റർ റീഡിങ്ങിനു വന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
തുടർന്ന് ഗൂഗിൾ പേ വഴി പരിശോധിച്ചപ്പോഴാണ് 34 165 രൂപയാണെന്ന് വ്യക്തമായത്. ഉടൻ തന്നെ പൊതു പ്രവർത്തർ ബന്ധപ്പെട്ട് ഉപ്പുതറ സെക്ഷൻ ഓഫീസിൽ അന്വേഷിച്ചു. സബ് എഞ്ചിനീയർ സ്ഥലത്തു വന്നു പരിശോധിച്ചു. .വയറിങ്ങിെലെ തകരാർ മൂലം ചോർച്ച ഉണ്ടായ വൈദ്യൂതിയുടെ ങ്ങളവ് മീറ്ററിൽ രേഖപ്പെടുത്തിയതാണെന്നും 14,000 രൂപ അടച്ചാൽ മതിയെന്നും പറഞ്ഞു.
തൊഴിലുറപ്പും , കൂലിപ്പണിയും ചെയ്തു ജീവിക്കുന്ന ആഗസ്തിക്ക് ഇത്രയും തുകയടക്കാൻ മാർഗ്ഗമുണ്ടായിരുന്നില്ല.
തുടർന്ന് പതിനഞ്ചാം തീയതി അധികൃതർ വീട്ടിലെത്തി വൈദ്യൂതി വിഛേദിച്ചു . പുതിയ വയറിങ് നടത്തി, മീറ്ററും, മെയിൻ സ്വിച്ചും മാറ്റണമെന്നും നിർദ്ദേശിച്ചു. വയറിങ്ങിലെ തകരാർ മൂലം ഷോട്ടിങ് ഉണ്ടാകുന്നുണ്ടെന്നും, അതു കൊണ്ട് മീറ്റർ റീഡിങ് കൂടുന്നതാണെന്നും സ്പോട്ട് മഹസർ തയ്യാറാക്കി മകളെ സാക്ഷിയാക്കി ആഗസ്തിയെ കൊണ്ട് ഒപ്പിട്ടു വാങ്ങുകയും ചെയ്തു.
എന്നാൽ പൊതു പ്രവർത്തകർ ഇടപെട്ട് അംഗീകൃത ഇലക്ട്രീഷ്യൻ നടത്തിയ പരിശോധനയിൽ ഇങ്ങനെയുള്ള തകരാർ . കണ്ടെത്തിയില്ല. ബില്ലിൻ്റെ കാര്യത്തിൽ എന്തു ചെയ്യണം എന്നറിയാതെ ഒരാഴ്ചയായി മെഴുതിരി വെളിച്ചത്തിൽ കഴിഞ്ഞു കൂടുകയൊണ് ആഗസ്തിയും, മകളും .എന്നാൽ സുരക്ഷാ കാരണങ്ങളാലാണ് വൈദ്യുതി വിശ്ചേദിച്ചതെന്നും, തകരാർ പരിഹരിച്ചാൽ വൈദ്യൂതി പുനസ്ഥാപിക്കുമെന്നും ഉപ്പുതറ സെക്ഷൻ് ഓഫീസ് അറിയിച്ചു. 34 165 രൂപയുടെ ബില്ലു സംബന്ധിച്ച് പ്രതികരിക്കാൻ അധികൃതർ തയ്യാറായില്ല.