പ്യോങ്യാങ്: റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിന് വേട്ടനായ്‌ക്കളെ സമ്മാനിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഒരു ജോഡി പുങ്സാൻ ഇനത്തിലുള്ള ഒരു ജോഡി നായക്കളേയാണ് കീം പുടിന് നൽകിയത്.North Korean dictator Kim Jong Un presents hunting dogs to Russian President Vladimir Putin
കിമ്മും പുടിനും നായ്‌ക്കളെ ലാളിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പുടിന്റെ ഉത്തരകൊറിയൻ സന്ദർശനത്തിനിടെയാണ് കിം പ്രത്യേക സ്നേഹ സമ്മാനമാനം കൈമാറിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ റഷ്യ സന്ദർശന വേളയിൽ പുടിൻ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര കാർ കിമ്മിന് സമ്മാനിച്ചിരുന്നു. റഷ്യൻ റോൾസ് റോയ്സ് എന്ന് വിശേഷിപ്പിക്കുന്ന ലിമോസിൻ ഓറസ് സെനറ്റാണ് സമ്മാനിച്ചത്. രണ്ട് നേതാക്കളും ഈ ആഡംബര കാറിൽ ടെസ്റ്റ് ഡ്രൈവും നടത്തി.
ഉത്തര കൊറിയക്കാർ വേട്ടയാടലിന് ഉപയോഗിക്കുന്ന പ്രത്യേക ഇനമാണ് പുങ്സാൻ. നായ്‌ക്കളെ ഇഷ്ടപ്പെടുന്ന പുടിന് കോന്നി, ബഫി, വെർനി, പാഷ എന്നിങ്ങനെ നായ്‌ക്കളുടെ നീണ്ട നിര തന്നെ സ്വന്തമായുണ്ട്.
24 വർഷത്തിന് ശേഷമാണ് ഒരു റഷ്യൻ ഭരണാധികാരി ഉത്തര കൊറിയ സന്ദർശിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കുമെന്ന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. ചൈനയുടെ ‘പാണ്ട’ നയതന്ത്രത്തിന് സമാനമാണ് ഉത്തര കൊറിയയുടെ ‘നായ’ നയതന്ത്രമെന്നാണ് സൂചന.
റഷ്യൻ പ്രസിഡന്റ് പുടിൻ ആഡംബര വാഹനങ്ങളിലൊന്ന് കിമ്മിന് സമ്മാനിച്ചതായി ക്രെംലിൻ പറഞ്ഞതിന് പിന്നാലെ വ്ളാഡിമിർ പുടിനും കിം ജോങ് ഉന്നും ബുധനാഴ്ച റഷ്യൻ നിർമ്മിത ഓറസ് ലിമോസിനിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
കനത്ത സുരക്ഷയ്ക്കിടയിൽ പുടിൻ പ്യോങ്യാങ്ങിൽ നടത്തിയ ആഡംബരപൂർണമായ സന്ദർശനത്തിനിടെയാണ് ഇരുവരുടേയും യാത്ര. ഇരു നേതാക്കളും പരസ്പര പ്രതിരോധ പ്രതിജ്ഞ ഉൾപ്പെടെയുള്ള കരാറുകൾ ഒപ്പുവെച്ചതായാണ് സൂചന. വർഷങ്ങളായി റഷ്യയുടെ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട നീക്കങ്ങളിലൊന്ന് ഒരു ‘സഖ്യം’ ആണെന്ന് കിം പറഞ്ഞു.
റഷ്യൻ നിർമ്മിത ഓറസ് ലിമോസിൻ ആഡംബര കാർ പുടിൻ കിമ്മിന് സമ്മാനമായി നൽകിയതായി പുടിന്റെ സഹായികളിലൊരാൾ പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ പുടിൻ കിമ്മിന് ആദ്യത്തെ ഓറസ് ലിമോസിൻ നൽകി. അതായത് ഇപ്പോൾ അദ്ദേഹത്തിന് കുറഞ്ഞത് രണ്ട് വാഹനങ്ങളെങ്കിലും ഉണ്ട്.
കിമ്മിന്റെ കൈവശം ആഡംബര വിദേശ വാഹനങ്ങളുടെ ഒരു വലിയ ശേഖരം ഉണ്ട്.
ഒരു മെയ്ബാക്ക് ലിമോസിൻ, നിരവധി മെഴ്സിഡസ്, ഒരു റോൾസ് റോയ്സ് ഫാന്റം, ഒരു ലെക്സസ് സ്പോർട്സ് യൂട്ടിലിറ്റി വാഹനം ഇങ്ങനെ പോകുന്നു കാർ ശേഖരം.