അരയിൽ കഞ്ചാവുമായി കറങ്ങി നടക്കുന്ന മമ്മൂട്ടി; പിടിയിലായത് ജോസ് തീയറ്ററിന് സമീപത്തു നിന്നും 

കല്‍പ്പറ്റ: കഞ്ചാവ് വിൽപ്പന കേസില്‍ മധ്യവയസ്‌കൻ പിടിയിൽ. പടിഞ്ഞാറത്തറ വെള്ളച്ചാല്‍ പുത്തന്‍പുര വീട്ടില്‍ പി മമ്മൂട്ടി (45) യെയാണ് പൊലീസ് പിടികൂടിയത്. Middle-aged man arrested in case of sale of ganja

18ന് രാത്രിയോടെ പുല്‍പള്ളി ടൗണില്‍ ആനപ്പാറ റോഡിലെ ജോസ് തിയേറ്ററിനു പരിസരത്തു വച്ചാണ് മമ്മൂട്ടി പിടിയിലാവുന്നത്. ഇയാളുടെ അരയിലെ കറുത്ത കവറിൽ നിന്നും 830 ഗ്രാം കഞ്ചാവും പിടികൂടി. പുല്‍പള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

പൊലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ ദേഹ പരിശോധന നടത്തിയതില്‍ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പുല്‍പള്ളി സബ് ഇന്‍സ്പെക്ടര്‍ എച്ച്. ഷാജഹാന്‍, എ എസ് ഐ ഫിലിപ്പ്, സിവില്‍ പൊലീസ് ഓഫീസര്‍ സബിന്‍ ശശി എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

അതേ സമയം സുല്‍ത്താന്‍ബത്തേരി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പരിശോധനക്കിടയിലാണ് കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത്. 37.28 ഗ്രാം കഞ്ചാവ് ആണ് പരിശോധനയില്‍ കണ്ടെടുത്തത്. 

18-ന് ഉച്ചയോടെ മുത്തങ്ങ പൊലീസ് ചെക് പോസ്റ്റില്‍ വാഹനപരിശോധനക്കിടെ പാലക്കാട് സ്വദേശികളായ മണ്ണാര്‍ക്കാട് അരിയൂര്‍ വെള്ളക്കാട്ടില്‍ വീട്ടില്‍ ബി. ഷനൂബ് (22), കരിമ്പുഴ കുണ്ടൂര്‍ക്കുന്ന് മുത്തുവട്ടത്തറ വീട്ടില്‍ എം. ഫസലുറഹ്‌മാന്‍ (27) എന്നിവരെയാണ് ബത്തേരി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സി എം സാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 10 എന്‍ 1506 നമ്പര്‍ കാറും കസ്റ്റിഡിയിലെടുത്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം....

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ; അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന...

തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകർന്ന് വീണ് അപകടം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ...

Other news

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

വിനോദയാത്രക്കിടെ അപകടം; താമരശേരിയില്‍ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിനോദയാത്രക്കിടെ യുവാവ് കൊക്കയില്‍ വീണ് മരിച്ചു. താമരശ്ശേരി ചുരം ഒന്‍പതാം...

നോ മോര്‍ ക്യാപ്റ്റിവിറ്റി വിനയായി? മസ്തകത്തിൽ മുറിവേറ്റ കാട്ടുകൊമ്പന്‍ ചെരിയാന്‍ കാരണം ഈ പിഴവ് !

തൃശൂര്‍: അതിരപ്പിള്ളിയില്‍ നിന്നു കോടനാട്ടേക്കു മാറ്റിയ കാട്ടുകൊമ്പന്‍ ചെരിയാന്‍ വനംവകുപ്പിന്റെ ഭാഗത്തെ...

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ; അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന...

Related Articles

Popular Categories

spot_imgspot_img