വികലാംഗരായ സൈനികരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു പുനരധിവാസ കേന്ദ്രങ്ങൾ, പരിക്കേറ്റവർക്ക് നിരവധി മാനസിക പ്രശ്നങ്ങളും; യുദ്ധത്തിൽ ഇസ്രായേല്‍ സേനയ്ക്ക് കനത്ത തിരിച്ചടിയേറ്റതായി റിപ്പോർട്ടുകൾ

ഗസ്സയില്‍ മാസങ്ങളായി തുടരുന്ന യുദ്ധത്തിൽ ഇസ്രായേല്‍ സേനയ്ക്ക് കനത്ത തിരിച്ചടിയേറ്റതായി റിപ്പോർട്ടുകൾ. അംഗവിഹീനരോ വികലാംഗരോ ആകുന്ന ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ അംഗങ്ങള്‍ ചരിത്രത്തിലാദ്യമായി 70,000 കടന്നെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടിൽ സേന ഞെട്ടിയിരിക്കുകയാണ്. ഹമാസ് തിരിച്ചടിയില്‍ പരിക്കേറ്റവര്‍ സേനയുടെ 35 ശതമാനം വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇസ്രായേല്‍ സൈനിക മന്ത്രാലയമാണു പുതിയ വിവരങ്ങള്‍ പുറത്തുവിട്ടതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു. (Reports of Israeli forces suffering heavy losses in the war)

ഒക്ടോബര്‍ ഏഴിനുശേഷം ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന ആക്രമണത്തിനിടെ 2,000ത്തിലേരെ സൈനികര്‍ വികലാംഗരായതായി ഏപ്രില്‍ മാസത്തില്‍ ഇസ്രായേല്‍ സൈന്യം സമ്മതിച്ചിരുന്നു. സൈനികരും പൊലീസുകാരും റിസര്‍വ് സേനയുമെല്ലാം ഇതില്‍ ഉള്‍പ്പെടും

ഒക്ടോബര്‍ ഏഴിനുശേഷം മാത്രം പ്രതിരോധ പുനരധിവാസ കേന്ദ്രത്തില്‍ 8,663 പേരെ പ്രവേശിപ്പിച്ചതാണ് ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്ക്. ഒക്ടോബറിനുശേഷം ഓരോ മാസവും ആയിരത്തിലേറെ പേരെ ഇവിടെ പ്രവേശിപ്പിക്കുന്നുണ്ട്. പുനരധിവാസ കേന്ദ്രത്തില്‍ പരിക്കേറ്റ സൈനികരെ കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. 35 ശതമാനം പേരും മാനസിക പ്രശ്‌നങ്ങളാണു നേരിടുന്നത്. 21 ശതമാനം പേര്‍ക്ക് ശാരീരികമായ പരിക്കുകളുണ്ട്.

കേന്ദ്രത്തിൽ പ്രവേശിപ്പിച്ചവരിൽ 95 ശതമാനം പേരും പുരുഷസൈനികരാണ്. ഇതില്‍ തന്നെ 70 ശതമാനം പേര്‍ റിസര്‍വ് സൈനികരുമാണ്. പാതിയും 18നും 30നും ഇടയില്‍ പ്രായമുള്ള യുവസൈനികർ ആണെന്നത് സേനയെ ആശങ്കയിലാക്കിയിട്ടുണ്ട്. 2024ന്റെ അവസാനമാകുമ്പോഴേക്ക് പുതുതായി 20,000 സൈനികരെ കൂടി പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കേണ്ടിവരുമെന്നാണ് കരുതുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന സൈനികരില്‍ 40 ശതമാനവും വിഷാദം, ഉത്കണ്ഠ, പോസ്റ്റ്-ട്രോമ പിരിമുറുക്കം, ആശയവിനിമയത്തില്‍ ബുദ്ധിമുട്ടുകള്‍ മൂലമാണ് എത്തിയത് എന്ന് വിദഗ്ധ സംഘം നടത്തിയ പരിശോധനയില്‍ വ്യക്തമാകുന്നതെന്ന് ഇസ്രായേല്‍ മാധ്യമമായ ‘അറൂറ്റ്‌സ് ഷെവ’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉറക്ക പ്രശ്‌നങ്ങള്‍ നേരിടുന്ന സൈനികരുടെ എണ്ണത്തില്‍ 101 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. ഇവര്‍ക്കു മാത്രമായി മൊബൈല്‍ ഒബ്‌സര്‍വേഷന്‍ സംഘവും 400 തെറാപിസ്റ്റുകളും പ്രവർത്തിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

രഹസ്യ ഫോൺ പിടിച്ചു; 15കാരി പോയത് കിലോമീറ്ററുകൾക്കപ്പുറത്തുള്ള കാമുകനെ കാണാൻ

മഞ്ചേരി: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പോലീസ്....

വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട വനിതാ ദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

യൂറോപ്പ് :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അന്താരാഷ്ട്ര...

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ വൻ ലഹരിവേട്ട; പിടികൂടിയത് 10 കിലോ കഞ്ചാവ്

കൊച്ചി: കളമശേരി പോളിടെക്നിക്കിലെ ബോയ്സ് ഹോസ്റ്റലിൽ നിന്ന് വൻ കഞ്ചാവ് ശേഖരം...

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും....

സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!