ഐസ്ക്രീമിൽ മനുഷ്യൻ്റെ വിരൽ കണ്ടെത്തിയതിനെ തുടർന്ന് ഐസ്ക്രീം കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എഫ്എസ്എസ്എഐയാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. എഫ്എസ്എസ്എഐയുടെ വെസ്റ്റേൺ റീജിയൻ ഓഫീസിൽ നിന്നുള്ള സംഘം ഐസ്ക്രീം കമ്പനിയിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. (Ice Cream Manufacturer’s License Suspended Over Human Finger Found in Cone)
മുംബൈയില്‍ താമസിക്കുന്ന 26 കാരനായ ബ്രൻഡൻ ഫെറാറോ എന്ന ഡോക്ടർ വാങ്ങിയ യമ്മോ ഐസ്ക്രീമിന്‍റെ ബട്ടർ സ്കോച്ചിലാണ് മനുഷ്യവിരല്‍ കണ്ടെത്തിയത്. അദ്ദേഹം ഉടന്‍ മലാഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
യമ്മോ ഐസ്ക്രീമിന്‍റെ നിർമ്മാതാക്കളായ വാക്കോ ക്യൂ എസ് ആർ പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിക്കുവേണ്ടി ഐസ്ക്രീം നിർമ്മിക്കുന്നത് പുണെ ആസ്ഥാനമായ ഫോർച്യൂണ്‍ ഡയറിയാണ്. അവരുടെ ഇന്ദ്രാപൂർ ഫാക്ടറിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചത്.
പൂനെയിലെ ഇന്ദാപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസ്ക്രീം കമ്പനിക്ക് കേന്ദ്ര ലൈസൻസ് ഉള്ളതാണ്. ഫോർച്യൂണിന്‍റെ ഫാക്ടറിയില്‍ മുംബൈ പോലീസ് പരിശോധന നടത്തുകയും കൂടുതൽ അന്വേഷണത്തിനായി എഫ്എസ്എസ്എഐ നിർമാണ കമ്പനിയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുമുണ്ട്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കൂടുതൽ നടപടികളെന്ന് പൊലീസ് പറഞ്ഞു.
Read More: കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ചെത്തി; ജോലിയിൽ പ്രവേശിച്ചു
Read More: ദുബായ് പൊലീസിലേക്ക് എത്തുന്നു, അത്യാധുനിക ടെസ്‌ല സൈബർ ട്രക്ക്; ഇനി ട്രാഫിക് സുരക്ഷ ഇരട്ടിയാകും
Read More: ഇന്ന് പെരും മഴയുടെ ദിനം; ആറു ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും സാധ്യത