web analytics

തിരുവനന്തപുരത്ത് ഉറ്റ സുഹൃത്തിനെ രാത്രി വീട്ടിൽനിന്നും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി; മദ്യപാനത്തിനിടെയുണ്ടായ തർക്കം ക്രൂരതയിലേക്കു നയിച്ചതായി സൂചന

തിരുവനന്തപുരം ബാലരാമപുരത്ത് ഉറ്റ സുഹൃത്തിനെ യുവാവ് വീട്ടില്‍നിന്ന് വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള കൈതോട്ടുകോണം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ ബിജു(40) വിനെയാണ് ഇന്നലെ രാത്രി കൊലപ്പെടുത്തിയത്. സംഭവത്തിൽ ബിജുവിന്റെ ഉറ്റസുഹൃത്തായ വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാര്‍ ഒളിവിലാണ്. (friend was called out of his house at night and hacked to death in trivandrum)

കൃത്യം നടത്താന്‍ ബൈക്കിലെത്തിയ കുമാര്‍ ബൈക്ക് സംഭവസ്ഥലത്ത് ഉപേക്ഷിച്ച ശേഷമാണ് മുങ്ങിയത്. ഇയാള്‍ പ്രദേശം വിട്ട് പോകാന്‍ സാധ്യതയില്ലന്നാണ് പോലീസ് പറയുന്നത്. മദ്യപാനത്തിലുണ്ടായ തര്‍ക്കമാകാം കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്:

ബിജുവും കുമാറും ഉറ്റ സുഹൃത്തുക്കളാണ്. ബിജു ചക്കവെട്ട് തൊഴിലാളിയാണ്. കുമാര്‍ കൂലിപ്പണിക്കാരനാണ്. ഇരുവരും സ്ഥിരമായി ഒരുമിച്ചിരുന്ന് മദ്യം കഴിക്കുന്നത് പതിവായിരുന്നു. ഇരുവരും ഞായറാഴ്ച രാവിലെ മുതല്‍ ഉച്ചവരെ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനുശേഷം ഇരുവരും വീടുകളിലേക്ക് പോയി.

വൈകിട്ട് 4.45 ഓടെ ബിജുവിനെ കുമാര്‍ ഫോണില്‍ വിളിച്ചു. നിരവധി തവണ ബെല്ലടിച്ചിട്ടും ബിജു ഫോണെടുത്തില്ല. പിന്നീട് ബിജു വീട്ടില്‍നിന്ന് പുറത്തിറങ്ങി ബൈക്കിലിരിക്കുകയായിരുന്ന കുമാറിന്റെ അടുത്തേയ്ക്ക് എത്തി. ഉടനെ കുമാര്‍ കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ബിജുവിന്റെ കഴുത്തില്‍ വെട്ടുകയും നെഞ്ചില്‍ കുത്തുകയുമായിരുന്നു.

വെട്ടുകൊണ്ട ബിജു, കുമാറിന്റെ പുറകേ ഓടിയെങ്കിലും കുഴഞ്ഞു നിലത്തുവീണു. ബിജുവിന്റെ നിലവിളി കേട്ട് ഭാര്യ മഞ്ജു ഓടിയെത്തി ആളുകളെ വിളിച്ചുകൂട്ടി ബിജുവിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഞായറാഴ്ച ഇവരുടെ കൂടെ മദ്യപിക്കാന്‍ മറ്റ് രണ്ടുപേരുകൂടി ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുമാറിനാണ് അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി തൃശൂർ: അവണൂർ...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

പാലാ കീഴടക്കി ഷോൺ; ജനസാഗരമായി എൻഡിഎ ബഹുജന റാലി; ശക്തിപ്രകടനത്തിൽ വിറച്ച് മുന്നണികൾ

പാലാ കീഴടക്കി ഷോൺ; ജനസാഗരമായി എൻഡിഎ ബഹുജന റാലി; ശക്തിപ്രകടനത്തിൽ വിറച്ച്...

വീടിനുള്ളിൽ ദമ്പതികളുടെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ! ദുർഗന്ധം വമിച്ചതോടെ പുറംലോകമറിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ച

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിക്കൊണ്ട് ഉള്ളൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ...

Related Articles

Popular Categories

spot_imgspot_img