രാഹുൽ നിലനിർത്തുക വയനാടോ റായ്ബറേലിയോ ? തീരുമാനം നാളെ ഉണ്ടാകും

കോൺ​ഗ്രസ് നേതാവ് രാഹുൽ​ ഗാന്ധി വയനാടോ റായ്ബറേലിയോ നിലനിർത്തുക എന്നതിൽ നാളെ തീരുമാനമുണ്ടാകും. രാഹുല്‍ റായ്ബറേലിയില്‍ നിലനിർത്തണമെന്ന് കോൺ​ഗ്രസിലെ ഉത്തരേന്ത്യന്‍ നേതാക്കൾ ആവശ്യപ്പെടുന്നു. അതേസമയം പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന വയനാടിനെ കൈവിടരുതെന്നാണ് കേരളത്തിലെ നേതാക്കൾ രാഹുലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. (Wayanad or Raebareli? Rahul Gandhi likely to decide it on Monday)

രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചാൽ ഏത് മണ്ഡലം നിലനിർത്തുന്നു എന്നത് ഫലം വന്ന് 14 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നാണ് ചട്ടം. ഇതിനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കും. അതിനാൽ നാളെയോ മറ്റന്നാളോ തീരുമാനമുണ്ടായേക്കും. രാഹുൽ ​ഗാന്ധി വയനാട് ഒഴിഞ്ഞേക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സൂചന നൽകിയിരുന്നു.

വയനാട് സീറ്റ് രാഹുൽ ​ഗാന്ധി ഒഴിഞ്ഞാൽ പകരം പ്രിയങ്ക ​ഗാന്ധി മത്സരിക്കണമെന്ന ആവശ്യവും ശക്തമാണ്. വയനാട്ടിലും റായ്ബറേലിയിലും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനം വരുമെന്നായിരുന്നു, തെരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറയാനായി വയനാട്ടിലെത്തിയപ്പോൾ രാഹുൽ ​ഗാന്ധി അഭിപ്രായപ്പെട്ടത്. പ്രതിപക്ഷ നേതാവ് ആരെന്ന തീരുമാനം അടുത്തയാഴ്ച ചേരുന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം സ്പീക്കറെ അറിയിക്കുമെന്നാണ് വിവരം.

Read More: ‘മുരളിയേട്ടാ മാപ്പ്’; തൃശൂരിൽ കെ മുരളീധരനെ അനുകൂലിച്ച് ഫ്ലക്‌സ് ബോർഡ് 

Read More: വേനലിനും കാലവർഷക്കെടുതിക്കും പിന്നാലെ കർഷകർക്ക് ഭൂഷണിയായി വെട്ടുകിളിയാക്രമണവും

Read More: 16.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

യുകെയിൽ ഇന്ത്യൻ വിദ്യാർഥികൾ സഞ്ചരിച്ച കാറുകൾ അപകടത്തിൽപ്പെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം; 5 പേർക്ക് പരിക്ക്

യുകെയിൽ ഇന്ത്യൻ വിദ്യാർഥികൾ സഞ്ചരിച്ച കാറുകൾ അപകടത്തിൽപ്പെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം; 5...

ഡൽഹി–കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളം വച്ച് യുവാവ്; ‘ഹര ഹര മഹാദേവ’ ചൊല്ലണമെന്ന് ആവശ്യം; പരാതി

ഡൽഹി–കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളം വച്ച് യുവാവ്; ഹര ഹര...

കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ കോഴിക്കോട്: ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കലക്ടറേറ്റിലെ ഉദ്യോഗസ്ഥനെ...

പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ!

പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ! പത്തനംതിട്ട: ശസ്ത്രക്രിയയിലൂടെ നാല്പതുകാരിയുടെ വയറ്റിൽ നിന്ന്...

പാകിസ്ഥാനിൽ രാഷ്ട്രീയ റാലിയ്ക്ക് നേരെ ചാവേർ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു; ഏഴ് പേരുടെ നില ഗുരുതരം

പാകിസ്ഥാനിൽ രാഷ്ട്രീയ റാലിയ്ക്ക് നേരെ ചാവേർ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു;...

ക്ഷേത്രത്തിൽ സ്ത്രീക്ക് നേരെ ഇറച്ചിയേറ്

ക്ഷേത്രത്തിൽ സ്ത്രീക്ക് നേരെ ഇറച്ചിയേറ് ഗൊരഖ്പുർ (ഉത്തർപ്രദേശ്):ഉത്തർപ്രദേശിലെ ഗൊരഖ്പുരി ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു...

Related Articles

Popular Categories

spot_imgspot_img