web analytics

വയനാട് ചുരം കയറാൻ പ്രിയങ്ക എത്തുന്നു; “കൈ” വിടില്ലെന്ന ഉറപ്പോടെ, അരങ്ങേറ്റം കുറിക്കാൻ; ഇന്ത്യയെ കണ്ടു പഠിച്ചു, ഇനി കളത്തിലേക്ക്

പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തയാറെടുക്കുന്നു. റായ്ബറേലി നിലനിര്‍ത്തി രാഹുല്‍ വയനാട് ഒഴിയുമ്പോള്‍ പ്രിയങ്ക ഗാന്ധിയാകും വയനാട്ടില്‍ എത്തുകയെന്നാണ് പുറത്തു വരുന്ന വിവരം.When Rahul leaves Wayanad, Priyanka Gandhi will also come to Wayanad

രാഹുല്‍ ഗാന്ധി ഒഴിയുന്ന ഏതെങ്കിലും ഒരു സീറ്റില്‍ പ്രിയങ്ക എത്തിയേക്കുമെന്ന പ്രചാരണങ്ങൾ നേരത്തെ തന്നെയുണ്ടായിരുന്നു. അക്കാര്യത്തിൽ ഇപ്പോള്‍ കൂടുതല്‍ വ്യക്തത വരികയാണ്. വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കോൺഗ്രസിൽ ചർച്ചകൾ മുറുകുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു റിപ്പോർട്ട് പുറത്തുവരുന്നത്.

ഭാരത് ജോഡോ യാത്രയില്‍ രാഹുലിനൊപ്പം നടന്നും സമരങ്ങളില്‍ പങ്കെടുത്തും ഇതിനോടകം തന്നെ പ്രിയങ്ക തന്റെ അടിത്തറ ബലപ്പെടുത്തിയിട്ടുണ്ട്. നെഹ്‌റു കുടുംബാംഗം എന്നതിലുപരി, സ്വന്തം നിലയ്ക്ക് ജനകീയ അടിത്തറ വികസിപ്പിച്ചെടുക്കുന്നതിനാണ് പ്രിയങ്ക ഈ അവസരം വിനിയോഗിച്ചത്. ഇനി മത്സര രംഗത്തിറങ്ങാന്‍ സമയമായതായി പ്രിയങ്കയും കരുതുന്നുണ്ടാകാണം.

വയനാട്ടില്‍ പ്രിയങ്ക ഗാന്ധി വരുന്നില്ലെങ്കില്‍ തൃശൂരില്‍ പരാജയം നേരിട്ട കെ മുരളീധരനേയോ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനേയോ രംഗത്തിറക്കാനാണ് കെപിസിസി ആലോചിക്കുന്നത്. എന്നാല്‍, കെ മുരളീധരന്‍ ലക്ഷ്യംവയ്ക്കുന്നത് കെപിസിസി പ്രസിഡന്റ് പദവിയാണ്. ഇതിനായുള്ള ചരടുവലികള്‍ മുരളീധരന്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്

പ്രിയങ്ക തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന പ്രചാരണങ്ങൾ വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് പ്രിയങ്ക മത്സരിക്കുന്നുവെന്ന പ്രചാരണം ശക്തമായത്. സോണിയ ഗാന്ധിയുടെ തട്ടകമായിരുന്ന റായ്ബറേലിയില്‍ നിന്ന് മത്സരിക്കാനാണ് നീക്കം എന്നായിരുന്നു വാര്‍ത്തകള്‍. വാരാണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ മത്സരിച്ചേക്കുമെന്നും സൂചനയുണ്ടായി. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മാത്രം ശ്രദ്ധകേന്ദ്രീകരിച്ച പ്രിയങ്ക, അന്ന് സ്ഥാനാര്‍ഥിത്വത്തില്‍ നിന്നുവിട്ടുനിന്നു.

രാഹുലിന് വേണ്ടി റായ്ബറേലിയിലും കിഷോരിലാല്‍ ശര്‍മയ്ക്ക് വേണ്ടി അമേഠിയിലും പ്രചാരണം ഏകോപിപ്പിച്ചത് പ്രിയങ്കയായിരുന്നു. രണ്ടു സീറ്റിലും വലിയ മാര്‍ജിനില്‍ വിജയിക്കാന്‍ സാധിച്ചത് പാര്‍ട്ടിക്കുള്ളില്‍ പ്രിയങ്കയുടെ സ്വീകാര്യത വര്‍ധിപ്പിച്ചു എന്ന വിലയിരുത്തലിലാണ് നേതൃത്വം.

സമാജ്‌വാദി പാര്‍ട്ടിയുടെ വമ്പന്‍ തിരിച്ചുവരവിന് സാക്ഷ്യംവഹിച്ച തിരഞ്ഞെടുപ്പില്‍ യുപിയില്‍ കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേറ്റതിന് പിന്നില്‍, 2022 മുതല്‍ പ്രിയങ്ക സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് നടത്തിയ പ്രവര്‍ത്തനങ്ങളുടെ പങ്ക് തളിക്കളയാനാകില്ല എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്നും സ്ത്രീകള്‍ക്കിടയില്‍ സജീവ പ്രചാരണം നടത്തിയും നിര്‍ജീവമായി കിടന്ന കമ്മിറ്റികള്‍ പുന:സ്ഥാപിച്ചും പ്രിയങ്ക യുപിയില്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത

വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത ലാഹോർ: തീർഥാടകയെന്ന നിലയിൽ പാകിസ്ഥാൻ സന്ദർശിച്ചപ്പോൾ കാണാതായ...

പഠനത്തിനു പ്രായമില്ല: പിങ്ക് യൂണിഫോമിൽ മുത്തശ്ശിമാർ സ്കൂളിലേക്ക്

പഠനത്തിനു പ്രായമില്ല: പിങ്ക് യൂണിഫോമിൽ മുത്തശ്ശിമാർ സ്കൂളിലേക്ക് പഠിക്കാൻ പ്രായം ഒരു തടസമല്ലെന്ന്...

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ...

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ്

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് തിരുവനന്തപുരം: നഗരസഭ...

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത്

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത് തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന്...

Related Articles

Popular Categories

spot_imgspot_img