web analytics

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാതാപിതാക്കള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തു; മാനസികാസ്വാസ്ഥ്യമുള്ള ദലിത് ബാലന്‍റെ തല ബലമായി മൊട്ടയടിച്ച് ബാര്‍ബറിന്റെ പ്രതികാരം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാതാപിതാക്കള്‍ ബി.ജെ.പിയെ പിന്തുണച്ചതിന്‍റെ പേരില്‍ പ്രതികാര നടപടയെന്നു കുടുംബത്തിന്റെ പരാതി. പക വീട്ടാനായി മാനസികാസ്വാസ്ഥ്യമുള്ള മകന്റെ തല ബലമായി ബാര്‍ബര്‍ മൊട്ടയടിച്ചതായി കുടുംബം ആരോപിക്കുന്നു. (Barber’s revenge by forcibly shaving head of mentally ill Dalit boy)

ഉത്തർപ്രദേശിലെ ബുദൗണിൽ 12വയസുകാരന്‍റെ മാതാപിതാക്കള്‍ എസ്.പിയെയോ ബി.എസ്.പിയെയോ പിന്തുണക്കുന്നതിനു പകരം ബി.ജെ.പിയെ പിന്തുണച്ചതാണ് ബാര്‍ബറെ പ്രകോപിപ്പിച്ചത്. ബുദൗണിലെ ബിൽസിയില്‍ കട നടത്തുന്ന ബാര്‍ബറാണ് പ്രതി.

സംഭവത്തെക്കുറിച്ച് കുട്ടിയുടെ അമ്മ പറയുന്നത്:

“ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത്, ഞങ്ങളുടെ കുടുംബം ബി.ജെ.പിക്കാണ് വോട്ട് ചെയ്തത്. അതിനാൽ ഞങ്ങളുടെ പ്രദേശത്തെ ബാര്‍ബറും മറ്റ് ചിലരും അസന്തുഷ്ടരായിരുന്നു.അവര്‍ ഞങ്ങളുടെ വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന എൻ്റെ മകനെ ബലമായി പിടിച്ചുകൊണ്ടുപോയി തല മൊട്ടയടിച്ചു.എൻ്റെ ഭർത്താവ് പിന്നീട് ഈ ആളുകളെ കണ്ടെങ്കിലും അവർ മോശമായി പെരുമാറി. അതുകൊണ്ട് ഞങ്ങള്‍ പൊലീസിനെ സമീപിച്ചു. ഈ അപമാനത്തിനു ശേഷം എൻ്റെ മകൻ വളരെ അസ്വസ്ഥനാണ്. ”

എസ്‌സി/എസ്ടി ആക്‌ട് പ്രകാരമാണ് ബാര്‍ബര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ബില്‍സി എസ്.എച്ച്.ഒ കമലേഷ് കുമാര്‍ മിശ്ര പറഞ്ഞു. കുട്ടിയുടെ അമ്മ നൽകിയ പരാതിയിലെ മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കുമെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ; ഞായറാഴ്ചകളിൽ കുടുംബമായി പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ

ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ ഇടുക്കി...

തോക്കിൻ മുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തി; പരാതിയുമായി ബിസിനസുകാരി

തോക്കിൻ മുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തി; പരാതിയുമായി ബിസിനസുകാരി മുംബൈ: മീറ്റിങ്ങിനെന്ന...

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി തിരുവനന്തപുരം: 10 ലക്ഷം രൂപ വിലവരുന്ന...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

Related Articles

Popular Categories

spot_imgspot_img