മുഴുവന്‍ രാജ്യങ്ങളില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനസര്‍വ്വീസ്

കൊച്ചി: കേരളത്തിലെ ആരോഗ്യ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ശക്തിപകരുകയെന്ന ലക്ഷ്യത്തോടെ മെഡിക്കല്‍ ടൂറിസം ഫെസിലിറ്റേഴ്‌സ് ഫോറം ഓഫ് കേരള (കെഎംടിഎഫ്എഫ്) ന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ‘മെഡിക്കല്‍ വാല്യൂ ട്രാവല്‍ മീറ്റ് സംഘടിപ്പിച്ചു.

എറണാകുളം ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന സമ്മേളനം കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍) മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് ഐഎഎസ് ഉദ്ഘാടനം ചെയ്തു.

മുഴുവന്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് നേരിട്ട് എത്താന്‍ സാധിക്കുന്ന വിധത്തില്‍ നെടുമ്പാശേരിയിലേക്കും തിരിച്ചും നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് എസ് സുഹാസ് ഐഎഎസ് പറഞ്ഞു.

കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് നേരിട്ട് വിമാന മാര്‍ഗ്ഗം എത്താന്‍ സാധിക്കുന്നതോടെ കേരളത്തിലെ ആരോഗ്യ മെഡിക്കല്‍ ടൂറിസം മേഖലയില്‍ കൂടുതല്‍ കുതിച്ചു ചാട്ടം കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ ടൂറിസം മേഖലയില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനത്താണ് കേരളമെങ്കിലും ഈ രംഗത്തെ കൂടുതല്‍ പ്രമോട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ അനിവാര്യമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഫൗണ്ടേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ ആന്റ് വെല്‍നെസ് പ്രമോഷന്‍(എഫ്എച്ച്ഡബ്ല്യുപി പ്രസിഡന്റ് ദലിപ് കുമാര്‍ ചോപ്ര പറഞ്ഞു. കെഎംടിഎഫ്എഫ് പ്രസിഡന്റ് ഡോ. കെ എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ.എം. എം ഹനീഷ് മുഖ്യാതിഥിയായിരുന്നു.രാജഗിരി ആശുപത്രി സിഇഒയും സി.എ.എച്ച്.ഒ ഹെല്‍ത്ത്‌കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡിവിഷന്‍ ചെയര്‍മാനുമായ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി സിഎംഐ, വിപിഎസ് ലേക്ക്‌ഷോര്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.കെ അബ്ദുള്ള, ആസ്റ്റര്‍ മെഡ്‌സിറ്റി വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍, സണ്‍റൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ ഡോ. ഹഫീസ് റഹ്മാന്‍, ഡോ. കെ.എം ചെറിയാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഫാ.ഡോ.അലക്‌സാണ്ടര്‍ കൂടാരത്തില്‍, അഡ്‌ലകസ് ഹോസ്പിറ്റല്‍ സി.ഒ.ഒ ഡോ.ഷുഹൈബ് ഖാദര്‍, വിജയലക്ഷ്മി മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റല്‍ എംഡി ഡോ വിജയലക്ഷമി ജി പിള്ള, ഫ്യൂച്ചറേസ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ ഹസ്സൈന്‍, കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ.ജിസ്‌മോന്‍ മഠത്തില്‍, സണ്‍റൈസ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ പര്‍വീണ്‍ ഹഫീസ്, കെഎംടിഎഫ്എഫ് സെക്രട്ടറി നൗഫല്‍ ചാക്കേരി,ജോയിന്റ് സെക്രട്ടറി അബ്ദുള്‍ റസാഖ് മുഹമ്മദ്,ട്രഷറര്‍ പി എച്ച് അയൂബ് തുടങ്ങിയവര്‍ സംസാരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് അപകടം....

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

Related Articles

Popular Categories

spot_imgspot_img