കേരളത്തിൽ ആര്‍ക്കും വേണ്ട, ബംഗളൂരുവില്‍ വൻ ഡിമാൻ്റ്; എഞ്ചിനീയറിംഗ് സീറ്റിന് 64 ലക്ഷം വരെ

ഒരു കാലത്ത് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഇഷ്ട വിഷയമായിരുന്നു എഞ്ചിനീയറിംഗെങ്കില്‍ ഇപ്പോള്‍ ട്രെന്‍ഡ് മാറി.Huge demand in Bengaluru; 64 lakhs for an engineering seat

കൃത്യമായി പറഞ്ഞാല്‍ 2017-18 അക്കാഡമിക് വര്‍ഷം മുതല്‍. കേരളത്തിലെ സ്വകാര്യ കോളേജുകളില്‍ എഞ്ചിനീയറിംഗ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ വന്‍ ഡിമാന്‍ഡ്.

ബംഗളൂരുവിലെ പ്രമുഖ സ്വകാര്യ കോളേജുകളില്‍ മാനേജ്‌മെന്റ് സീറ്റൊന്നിന് 64 ലക്ഷം വരെ കൊടുക്കേണ്ടി വരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചില കോളേജുകള്‍ കുട്ടികള്‍ക്കിടയിലും രക്ഷകര്‍ത്താക്കള്‍ക്കിടയിലും ‘ബ്രാന്‍ഡ്’ പോലെ വളര്‍ന്നിട്ടുണ്ട്. ഇത്തരം കോളേജുകളില്‍ ചേരാന്‍ കുട്ടികള്‍ കൂടുതലായി ശ്രമിക്കുന്നതാണ് സീറ്റ് ദൗര്‍ലഭ്യത്തിന്റെ ഒരു കാരണം.

മാനേജ്‌മെന്റ് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും മറ്റൊരു കാരണമാണ്. ഇത്തവണ 20 ശതമാനം വരെയാണ് മാനേജ്‌മെന്റ് ക്വാട്ട.

സര്‍ക്കാര്‍ ക്വാട്ടയില്‍ നികത്താതെ പോകുന്ന സീറ്റുകളും ഒടുവില്‍ മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് മാറ്റപ്പെടും. ഐ.റ്റി അനുബന്ധ വ്യവസായങ്ങള്‍ ഏറെയുള്ള ബംഗളൂരുവില്‍ കംപ്യൂട്ടര്‍ സയന്‍സും അതുമായി ബന്ധപ്പെട്ട കോഴ്‌സുകളും ചെയ്യാന്‍ കുട്ടികള്‍ കൂടുതലായി ശ്രമിക്കുന്നതും മാനേജ്‌മെന്റുകള്‍ മുതലാക്കുകയാണ്.

ഓരോ വര്‍ഷവും ആയിരക്കണക്കിന് സീറ്റുകളില്‍ വിദ്യാര്‍ത്ഥികളെ ലഭിക്കാത്ത സാഹചര്യമാണ് നിലവില്‍. 2017-18 വര്‍ഷത്തില്‍ 28,028 സീറ്റുകളാണ് ഒഴിഞ്ഞു കിടന്നത്.

2021-22ല്‍ 18,169 സീറ്റുകളിലും ആളെ കിട്ടിയില്ല. പുതുതലമുറ കോഴ്‌സുകളോടുള്ള വിദ്യാര്‍ത്ഥികളുടെ താത്പര്യം അവരെ പരമ്പരാഗത പഠനത്തില്‍ നിന്നും അകറ്റുന്നുണ്ട്. വിദേശ പഠനത്തിന്റെ സാധ്യതകള്‍ കൂടുതല്‍ തെളിയുന്നതും മറ്റൊരു കാര്യമാണ്.

ഇത്തവണത്തെ അക്കാദമിക് വര്‍ഷം മുതല്‍ മിക്ക കോളേജുകളും മാനേജ്‌മെന്റ് സീറ്റിന് 10 ലക്ഷം വരെ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. മാനേജ്‌മെന്റ് ക്വാട്ടയില്‍ അഡ്മിഷനെടുക്കുന്ന വിദ്യാര്‍ത്ഥി ഈ തുകയുടെ പകുതി ആദ്യ വര്‍ഷവും ബാക്കി അടുത്ത മൂന്ന് വര്‍ഷങ്ങളിലുമായി അടച്ചു തീര്‍ക്കണം.

നഗരത്തിലെ ഒരു പ്രമുഖ കോളേജ് കഴിഞ്ഞ തവണ ഈടാക്കിയത് 54 ലക്ഷം രൂപയായിരുന്നു. ഇത്തവണ അത് 64 ലക്ഷമാക്കി. അതായത് പുതുതായി അഡ്മിഷന്‍ എടുക്കുന്ന വിദ്യാര്‍ത്ഥി ആദ്യ വര്‍ഷം 32 ലക്ഷം രൂപ അടക്കണം, ബാക്കി 32 ലക്ഷം രൂപ മൂന്ന് ഗഡുക്കളായും.

ഇത്രയും വിലയുണ്ടെങ്കിലും മാനേജ്‌മെന്റ് സീറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റുതീരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കംപ്യൂട്ടര്‍ സയന്‍സും അനുബന്ധ കോഴ്‌സുകളും ഇതിനോടകം തന്നെ സീറ്റുകള്‍ തീര്‍ന്ന് അഡ്മിഷന്‍ അവസാനിപ്പിച്ചിട്ടുണ്ട്.

അവശേഷിക്കുന്ന കോഴ്‌സുകളിലെ സീറ്റുകള്‍ക്കും വന്‍ തുകയാണ് കോളേജുകാര്‍ ചോദിക്കുന്നത്. ബംഗളൂരുവിലെ അഞ്ച് കോളേജുകളിലെങ്കിലും കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ കോഴ്‌സുകള്‍ക്ക് സീറ്റ് ഒഴിവുണ്ടോയെന്ന് അന്വേഷിച്ചെന്നും ഒരിടത്തും ലഭിച്ചില്ല.

ദേശീയ പ്രസിഡന്റിനൊക്കെ ഒരു ഫിഗര്‍ വേണ്ടേ; ജെഡിഎസ് കേരള ഘടകം സമാജ് വാദി പാര്‍ട്ടിയില്‍ ലയിക്കും

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; ഒളിവിൽ കഴിഞ്ഞ യുവാവ് പൊലീസ് പിടിയിൽ

തൃശൂർ: രണ്ടുവർഷമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ...

കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍...

സസ്പെൻഷന് പിന്നാലെ എസ്.പി ഓഫീസിന് മുമ്പിൽ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം

സസ്പെൻഷനിലായതിന് പിന്നാലെ എസ്.പി ഓഫീസിന് മുമ്പിൽ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം. ഉത്തർപ്രദേശിലെ ഝാന്‍സിയിൽ...

വീണ്ടും വഴിതെറ്റിച്ച് ഗൂഗിൾ മാപ്പ്; സിമന്റ് ലോറി എത്തിയത് ആശുപതിയിൽ, പിന്നാലെ അപകടം

തിരുവനന്തപുരം: ഗൂഗിൾ മാപ്പിൽ വഴി തെറ്റിയതിനെ തുടർന്ന് സിമന്‍റുമായെത്തിയ ലോറി എത്തിയത്...

Related Articles

Popular Categories

spot_imgspot_img