ജനതാദള്‍ സെക്യുലര്‍ കേരള ഘടകം അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‍വാദി പാര്‍ട്ടിയില്‍ ലയിക്കുമെന്ന് ജെഡി(എസ്) സംസ്ഥാന വൈസ് പ്രസിഡന്‌റ് ജോസ് തെറ്റയില്‍.JDS Kerala unit will merge with Samajwadi Party
ആര്‍ജെഡിയുമായും ലയന സാധ്യതകള്‍ തേടിയെങ്കിലും ചര്‍ച്ചകള്‍ എങ്ങും എത്തിയില്ലെന്ന് തെറ്റയില്‍ പറഞ്ഞു.
പ്രാഥമിക ചര്‍ച്ചകള്‍ എസ്പിയുടെ ദേശീയ നേതൃത്വവുമായി പൂര്‍ത്തിയാക്കി. സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണന്‍കുട്ടിയും അടക്കം സംസ്ഥാന ഘടകം ഒന്നാകെ ഈ തീരുമാനത്തിന് ഒപ്പമാണ്. എന്നാല്‍ ലയനം ഉണ്ടാകുമ്പോള്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നേക്കാമെന്നും തെറ്റയില്‍ പറഞ്ഞു.
നിലവില്‍ ദേവഗൗഡയുടെ വിഭാഗവുമായി യാതൊരു ബന്ധവും ഇല്ല. സി കെ നാണു വിഭാഗവുമായി സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ സി കെ നാണു ദേശീയ പ്രസിഡന്റ് ആയെന്ന പ്രഖ്യാപനം അംഗീകരിക്കില്ല. ദേശിയ പ്രസിഡന്റിനൊക്കെ ഒരു ഫിഗര്‍ വേണ്ടേയെന്നും ജോസ് തെറ്റയില്‍ ചോദിക്കുന്നു.
കിണർ നിർമാണത്തിനിടെ പടവ് തകർന്നു വീണു; ഒരാൾക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്