തിരുവനന്തപുരം: ഏതു ഘട്ടത്തിലും ആശ്രയിക്കാന്‍ കഴിയുന്ന സേനയായി കേരള പൊലീസ് മാറിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിമിനലുകളെ പൊലീസിൽ വച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ കേരള പൊലീസിനെതിരെയുളള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.(CM Pinarayi vijayan about Kerala police)
കഴിഞ്ഞ എട്ടുവര്‍ഷം ആഭ്യന്തരവകുപ്പ് മാതൃകാപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് നിര്‍ഭയമായി കടന്നു ചെല്ലാവുന്ന ഇടങ്ങളായി കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ മാറി. അക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. മതനിരപേക്ഷത സംരക്ഷിക്കാന്‍ വര്‍ഗീയ കക്ഷികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിനായിട്ടുണ്ട് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പൊലീസിന്റെ പ്രവർത്തനം പല തലത്തിൽ വിലയിരുത്തും. ആരു വിളിച്ചാലും എവിടെയും പോകുന്ന ചിലരുണ്ട്. ഭൂരിഭാഗം ഉദ്യോഗസ്ഥരും നല്ല നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ ഒരു വിഭാഗം ഉദ്യോഗസ്ഥർ തിരുത്താൻ തയ്യാറാകുന്നേയില്ല. അവരെ കണ്ടെത്തി തിരുത്തൽ നടപടികൾ സ്വീകരിക്കും. എട്ടു വർഷത്തിനിടെ 108 ഉദ്യോഗസ്ഥരെ പുറത്താക്കി. പൊലീസ് സേനയിലെ വളരെ ചുരുക്കം ചിലരാണ് തെറ്റായ പ്രവണത കാണിക്കുന്നതെന്നും പിണറായി പറഞ്ഞു.
Read Also: തമിഴിസൈ സൗന്ദർരാജനെ താക്കീത് ചെയ്ത് അമിത് ഷാ; വീഡിയോ വൈറൽ
Read Also: കുവൈത്തിൽ വൻ തീപിടിത്തം; മരണസംഖ്യ ഉയരുന്നു, മരിച്ചവരിൽ മലയാളികളും