നന്ദി പറയാൻ രാഹുൽ ഗാന്ധി വായനാട്ടിലെത്തി; എടവണ്ണയിൽ വൻ വരവേൽപ്പ്; ലീഗ് പതാക ഉയർത്തി സ്വീകരണം

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി വയനാട് മണ്ഡലത്തിലെത്തി. രണ്ട് മണ്ഡലങ്ങളിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുലിന് വൻ വരവേൽപ്പാണ് നൽകിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ വാഹനത്തിൽ കയറി ജനങ്ങളെ കണ്ടു. നിരവധി പേരാണ് റോഡിന് ഇരുവശവും രാഹുലിനെ കാണാൻ നിരന്നത്. (Rahul Gandhi receives grand welcome at Wayanad constituency)

തുട‍ർന്ന് എടവണ്ണയിലൊരുക്കിയ പൊതുപരിപാടിയിലേക്ക് രാഹുലെത്തി. മുസ്ലിം ലീഗ്, കെഎസ്‍യു, കോൺഗ്രസ് പതാകകൾ വീശിയാണ് പ്രവ‍ർത്തർ രാഹുലിന് വേദിയിലേക്ക് സ്വീകരണം നൽകിയത്. നേരത്തെ ലീഗിന്റെ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട് അരീക്കോട് സംഘർഷം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലീ​ഗ് പതാക ഉയ‍ർത്തിയുള്ള സ്വീകരണം.

പരിപാടിയിൽ സംസാരിക്കവെ, രാഹുൽ ഗാന്ധിയോട് ഇഷ്ടമുള്ള മണ്ഡലം നിലനിർത്താൻ പികെ ബഷീർ എംഎൽഎ ആവശ്യപ്പെട്ടു. ഏത് മണ്ഡലം നിലനിർത്തിയാലും വയനാട് സന്തോഷത്തോടെ സ്വീകരിക്കുമെന്നും കോൺ​ഗ്രസിന്റെ ഭാവിയാണ് പ്രധാനമെന്നും ബഷീർ പറഞ്ഞു. രാഹുലിനെ വേദിയിൽ ഇരുത്തിയാണ് പികെ ബഷീറിന്റെ പ്രസംഗം.

Read More: പൊന്ന് വീണ്ടു പൊള്ളാന്‍ തുടങ്ങി; ഇന്ന് കൂടിയത് 240 രൂപ; ഇന്നത്തെ വിപണി നിരക്കറിയാം

Read More: ഇനി ആന്ധ്രയെ നായിഡു നയിക്കും; മോദിയും അമിത് ഷായും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു

Read More: നിക്ഷേപ തട്ടിപ്പ് കേസ്; നടി ആശാ ശരത്തിന് ആശ്വാസം

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img