ഇരു ഭാഗത്തേക്കുമുള്ള യാത്രയ്ക്ക് ഇനി അധിക തുക നൽകണം; തലശ്ശേരി – മാഹി ബൈപാസിൽ ടോൾ നിരക്ക് വർധിപ്പിച്ചു

കണ്ണൂർ: തലശേരി – മാഹി ബൈപാസിൽ ടോൾ നിരക്കിൽ വർധന. പുതുക്കിയ നിരക്കനുസരിച്ച് ഇരു ഭാഗത്തേക്കുമുള്ള യാത്രക്ക് 110 രൂപ നൽകണം. ബൈപാസ് യാത്രയിലെ സൗകര്യങ്ങൾ ഉറപ്പിക്കും മുൻപ് തന്നെ ടോൾ പിരിക്കുന്നതിൽ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ടോൾ നിരക്ക് ഉയർത്തിയിരിക്കുന്നത്.(Thalassery-mahe bypass toll rate hike)

നിലവിൽ 10 രൂപയാണ് കൂട്ടിയത്. പുതുക്കിയ നിരക്കനുസരിച്ച് കാറുകൾ ഒരു വശത്തേക്ക് 75 രൂപ ടോൾ നൽകണം. ഇരുഭാഗത്തേക്കുമായി നൽകേണ്ടത് 110 രൂപയാണ് നൽകേണ്ടത്. മുൻപ് ഈടാക്കിയിരുന്ന ടോൾ നിരക്ക് 65 രൂപയായിരുന്നു. കൂടാതെ വാഹനങ്ങളുടെ പ്രതിമാസ നിരക്കും വർധിക്കും.

അൻപത് യാത്രകൾക്ക് 2195 രൂപയിൽ നിന്ന് 2440 രൂപയാവും. ദിവസേന ഈ പാതയിലൂടെ യാത്ര ചെയ്യുന്ന സാധാരണക്കാർക്ക് ടോൾ ഉയർത്തിയത് വലിയ ബുദ്ധിമുട്ടാണെന്ന് യാത്രക്കാർ പറയുന്നു. ബൈപാസ് തുറന്ന് മൂന്ന് മാസം കഴിയുമ്പോഴും ടോൾ ബൂത്തിൽ അടിസ്ഥാന സൗകര്യങ്ങളായിട്ടില്ല. ആറു വരിപ്പാത ടോൾ ബൂത്തിലെത്തുമ്പോൾ നാല് വരിയായി ചുരുങ്ങും. ആംബുലൻസ് അടക്കമുള്ള എമർജൻസി വാഹനങ്ങൾക്ക് കടന്ന് പോകാനായി പ്രത്യേക ഗേറ്റുകളുമില്ല. സർവീസ് റോഡുകളുടെ പണിയും പൂർത്തിയായിട്ടില്ല.

Read Also: ചൊവ്വയിൽ മനുഷ്യർക്ക് താമസിക്കാനാവും ? ഗവേഷകരെ അമ്പരപ്പിച്ച് ചൊവ്വയിലെ നിഗൂഢ ‘ദ്വാരം’ !

Read Also: മോഷ്ടിക്കാൻ കയറിയതാണ്, മദ്യം കണ്ടപ്പോൾ അടിച്ചു പൂസായി എസി മുറിയിൽ കിടന്നുറങ്ങി, കയ്യോടെ പൊക്കി വീട്ടുകാർ

Read Also: ഹജ്ജ് തീർഥാടനത്തിനിടെ മക്കയിൽ കുഞ്ഞിന് ജൻമം നൽകി 30കാരി; വിശുദ്ധ നഗരത്തിൽ വെച്ച് പിറന്ന കുഞ്ഞിന് പേര് മുഹമ്മദ്

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

Other news

സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8 വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8...

കാതുകുത്താനായി അനസ്തേഷ്യ; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ബംഗളൂരു: കർണാടക ഗുണ്ടൽപേട്ടിൽ കാതുകുത്താനായി അനസ്തേഷ്യ നൽകിയതിനെ തുടർന്ന് പിഞ്ചുകുഞ്ഞ് മരിച്ചു....

സസ്പെൻഷന് പിന്നാലെ എസ്.പി ഓഫീസിന് മുമ്പിൽ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം

സസ്പെൻഷനിലായതിന് പിന്നാലെ എസ്.പി ഓഫീസിന് മുമ്പിൽ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം. ഉത്തർപ്രദേശിലെ ഝാന്‍സിയിൽ...

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

തൊട്ടാൽ പൊള്ളും സ്വർണ്ണം; ഇന്നും വിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200...

Related Articles

Popular Categories

spot_imgspot_img