തൃശൂർ: തൃശൂർ ഭാഗത്തേക്കുള്ള കുതിരാൻ തുരങ്കത്തിലെ അറ്റകുറ്റപ്പണികൾ അവസാനഘട്ടത്തിലേക്ക്. സുരക്ഷാ പരിശോധനയ്ക്കു ശേഷം ഈ ആഴ്ച തന്നെ തുരങ്കം തുറന്നുകൊടുക്കും. തുരങ്കത്തിനുള്ളിലെ കോൺക്രീറ്റ് ജോലികൾ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു.(Kuthiran tunnel will open this week)
തുരങ്കത്തിലെ ലൈറ്റുകളും എക്സോസ്റ്റ് ഫാനുകളും പുനഃസ്ഥാപിക്കുന്ന ജോലികളാണു ഇപ്പോൾ പുരോഗമിക്കുന്നത്. എല്ലാ അഗ്നിരക്ഷാ ഉപകരണങ്ങളും ഇതിനൊപ്പം മാറ്റി സ്ഥാപിച്ചിട്ടുണ്ട്. തുരങ്കത്തിനുള്ളിൽ വൃത്തിയാക്കൽ പൂർത്തിയാക്കിയ ശേഷം ദേശീയപാത അതോറിറ്റിയുടെ എൻജിനീയറിങ് വിഭാഗം സുരക്ഷാപരിശോധന നടത്തും. തുടർന്ന് അഗ്നി സുരക്ഷാ പരിശോധനയും നടത്തിയ ശേഷമാണ് തുരങ്കം ഗതാഗത യോഗ്യമാക്കുക.
അറ്റകുറ്റപ്പണിയെത്തുടർന്നു തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതവും പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെയാണ് കടത്തി വിട്ടിരുന്നത്. പണി പൂർത്തിയാക്കി 2 തുരങ്കങ്ങളും തുറക്കുന്നതോടെ കുതിരാൻ മേഖലയിൽ ഒരു വർഷത്തോളമായുള്ള ഗതാഗത നിയന്ത്രണം അവസാനിക്കും.
Read Also: ചന്ദ്രബാബു നായിഡു ആന്ധ്ര മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ