കോഴിക്കോട്: മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ മൂന്ന് പ്രതികൾക്ക് ജാമ്യം. കുന്നമംഗലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. കേസിലെ രണ്ടാംപ്രതി എവിടെയെന്നും കോടതി ചോദിച്ചു.(Bail for three accused on harshina case)
ഒന്നാംപ്രതി തളിപ്പറമ്പ് സൗപർണികയിലെ ഡോ. സി.കെ. രമേശൻ (42), മൂന്നും നാലും പ്രതികളും മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരുമായ പെരുമണ്ണ പാലത്തുംകുഴി എം.രഹന (33), ദേവഗിരി കളപ്പുരയിൽ കെ.ജി. മഞ്ജു (43) എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. രണ്ടാം പ്രതി ഡോ. ഷഹന കോടതിയിൽ ഹാജരാകാത്തതിനാൽ സമൻസ് അയക്കാനും നിർദേശിച്ചു. കേസ് ജൂലൈ 20-ന് വീണ്ടും പരിഗണിക്കും.
Read Also: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Read Also: ചന്ദ്രബാബു നായിഡു ആന്ധ്ര മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ
Read Also: വെള്ളിയാഴ്ച മുതൽ കാണാനില്ലെന്ന് പരാതി; അഗതി മന്ദിരത്തിലെ അന്തേവാസിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി