ദേശീയപാത 183ൻ്റെ ഭാഗമായ ദിണ്ടിഗൽ-കുമളി റോഡ് നാലുവരിപ്പാതയാകും. 3000 കോടി രൂപ ചെലവിൽ നാലുവരിപ്പാത പദ്ധതിക്കായി ദേശീയപാതാ അതോറിറ്റി ഉടൻ കരാർ ക്ഷണിക്കും.133 കിലോമീറ്റർ റോഡ് വികസന പദ്ധതി പൂർത്തിയാകുന്നതോടെ ദിണ്ടിഗലിനും കുമളിക്കുമിടയിലുള്ള യാത്രാസമയം ഗണ്യമായി കുറയും. (Dindigul-Kumily highway to be widened to four lanes)
വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കാൻ ഏജൻസിയെ ഉടൻ നിയമിക്കും. ഇത് യാഥാർഥ്യമായാൽ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ തേക്കടിയിലേക്കും മൂന്നാറിലേക്കും തമിഴ്നാട്ടിൽ നിന്ന് യാത്ര എളുപ്പമാകും.
പദ്ധതിയുടെ ഭാഗമായി 26 ജംഗ്ഷനുകള്‍ വിപുലീകരിക്കും. ഗതാഗതക്കുരുക്ക് രൂക്ഷമായ സെമ്ബട്ടി- മധുര- പഴനി റോഡ്, ബോഡിനായ്ക്കന്നൂര്‍, ഉത്തമപാളയം എന്നിവിടങ്ങളില്‍ അടിപ്പാതകളും പാലങ്ങളും നിര്‍മ്മിക്കും. പുതിയ പാതയോടു ചേര്‍ന്നുള്ള നാനൂറോളം ഗ്രാമീണ റോഡുകളും വികസിപ്പിക്കും. 2 ടോള്‍ പ്ലാസകളും ഉണ്ടാകും.
കുമളി-ഡിണ്ടിഗൽ റോഡ് നാലുവരിപ്പാതയാക്കുന്നതോടെ കുമളി നഗരത്തിലും വലിയ മാറ്റങ്ങളുണ്ടാകും. ഗതാഗതം, ശബരിമല, പഴനി, വേളാങ്കണ്ണി തീർഥാടകരുടെയും ഊട്ടി, കൊടൈക്കനാൽ, തേക്കടി എന്നിവിടങ്ങളിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More: ‘മത്തി’യ്ക്ക് പൊന്നും വില: കിലോക്ക് 300 കടന്നു; നട്ടം തിരിഞ്ഞ് മലയാളികൾ
Read More: അക്രമം അവസാനിപ്പിക്കണം; പരിഹാരം കാണണം; മണിപ്പൂർ വിഷയത്തിൽ ആർഎസ്എസ് മേധാവി