രാജ്യത്തിന്റെ അഭിമാനം ലോകത്ത് ഉയർത്തിയ സർവീസുകളിൽ ഒന്നാണ് വന്ദേ ഭാരത്. ദിനംപ്രതി നൂറുകണക്കിന് സർവീസുകൾ നടത്തുന്ന ട്രെയിൻ രാജ്യത്തിന്റെ റെയിൽവേയുടെ മുഖച്ഛായ അപ്പാടെ മാറ്റി. എന്നാൽ ഇപ്പോൾ വന്ദേ ഭാരതത്തിന്റെ വേഗം സംബന്ധിച്ച് ഒരു പുതിയ റിപ്പോർട്ട് വന്നിരിക്കുകയാണ്.(Vandebharat trains slow down)
രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ ശരാശരി വേഗം മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞതായി റെയില്‍വെ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരം മധ്യപ്രദേശില്‍ നിന്നുള്ള ചന്ദ്രശേഖര്‍ ഗൗര്‍ നല്‍കി സമര്‍പ്പിച്ച അപേക്ഷയിലാണ് റെയില്‍വെ മറുപടി. പല റൂട്ടുകളിലും നടക്കുന്ന അടിസ്ഥാന സൗകര്യ വികസനങ്ങളും വേഗ നിയന്ത്രണമുള്ള റൂട്ടിലേക്ക് വന്ദേഭാരത് ട്രെയിന്‍ ആരംഭിച്ചതുമാണ് വേഗത കുറയുന്നതിന് റെയില്‍വെ കാരണങ്ങളായി നിരത്തുന്നത്.
മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ സാധിക്കുമെങ്കിലും ട്രാക്കുകളുടെ അവസ്ഥ കാരണം വന്ദേഭാരത് ട്രെയിനുകള്‍ മണിക്കൂറില്‍ 130 കിലോമീറ്റില്‍ താഴെ വേഗതയിലാണ് പലയിടത്തും സഞ്ചരിക്കുന്നത്. 2020-21 കാലത്ത് മണിക്കൂറില്‍ ശരാശരി 84.48 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചിരുന്ന വന്ദേഭാരത് ട്രെയിനുകള്‍ 2023-24 കാലത്ത് മണിക്കൂറില്‍ 76.25 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നത്. .
ട്രാക്കുകളുടെ നിലവാരം ഉയര്‍ത്തിയാല്‍ മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകുമെന്നാണ് റെയില്‍വെയുടെ വാദം. കൊങ്കൺ റെയിൽവെയുടെ ഭാഗങ്ങളിലൂടെ ഓടുന്ന വന്ദേഭാരത് വേഗത വർദ്ധിക്കുന്നതിന് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന് റെയില്‍വെ സൂചിപ്പിക്കുന്നു.
വന്ദേഭാരത് കൂടാതെ പല സാധാരണ ട്രെയിനുകളെയും വേഗകുറവ് ബാധിച്ചിട്ടുണ്ട്. മുംബൈ സിഎസ്എംടി– മഡ്ഗാവ് വന്ദേഭാരത് ഇതിന് ഉദാഹരണമായി റെയില്‍വെ ചൂണ്ടിക്കാട്ടുന്നു.