ഇന്ത്യന്‍ റെയില്‍വേയുടെ ഭക്ഷണത്തിൽ ജീവനുള്ള പാറ്റ. യാത്രക്കാരൻ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.A live cockroach in Indian Railways’ food
വെജ് താലിയിലെ രസഗുളയില്‍ നിന്നുമാണ് ജീവനുള്ള പാറ്റയെ കണ്ടെത്തിയത്. വൈകാതെ യാത്രക്കാരൻ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.
വീഡിയോയില്‍ രസഗുള ആസ്വദിക്കുന്ന പാറ്റയെ കാണാം.
വീഡിയോ എടുക്കുന്നതോ മറ്റ് യാത്രക്കാരുടെ ശബ്ദങ്ങളോ ഒന്നും പറ്റയെ ശല്യം ചെയ്തില്ല. വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി,
‘ആദ്യമായി ഞാൻ ഐആർസിടിസിയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തു. എനിക്ക് ലഭിച്ചത് ജീവനുള്ള പാറ്റയെ’. കുറിപ്പും വീഡിയോയും നിരവധി കാഴ്ചക്കാരെ ആകര്‍ഷിച്ചു. ഒരു കാഴ്ചക്കാരനെഴുതിയത് ‘ക്രഞ്ചി, പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം’ എന്നായിരുന്നു. ‘രുചികരമായ നോൺ-വെജ് താലി.’ എന്നായിരുന്നു മറ്റൊരു കുറിപ്പ്.
മറ്റൊരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ റെയില്‍വേയുടെ മറുപടി കുറിച്ചു. ‘റെയിൽവേ: നിങ്ങൾക്ക് വിലയേറിയ നോൺ-വെജ് താലി വിളമ്പുന്നതിനാൽ നിങ്ങൾക്ക് ഇതിനെക്കുറിച്ച് പരാതിപ്പെടാൻ കഴിയില്ല, അതും വളരെ പുതുമയുള്ളതാണ്, അത് പ്ലേറ്റിൽ തത്സമയമാണ്.’ എന്നായിരുന്നു ആ കുറിപ്പ്.
നിരവധി പേര്‍ ഇത് വിലകൂടിയ നോണ്‍ വെജ് താലിയാണെന്ന് കളിയാക്കി. എന്നാല്‍ റെയില്‍വേ ഭക്ഷണത്തില്‍ ഇത്തരത്തില്‍ ജീവനുള്ളതോ ഇല്ലാത്തതോ ആയ ജീവികളെ കണ്ടെത്തുന്നത് ഇത് ആദ്യ സംഭവമല്ല.
ഇതിനകം നിരവധി തവണ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഇത്തരം പരാതികള്‍ ഉയരുമ്പോള്‍ പലപ്പോഴും നടപടി എടുക്കാന്‍ റെയില്‍വേ സേവയെ ചുമതലപ്പെടുത്തി എന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്നും ഉപഭോക്താക്കള്‍ പരാതി പറയുന്നു.
Read Also:ബസ് ഇടിക്കാതിരിക്കാൻ ബെക്ക് വെട്ടിച്ച് മാറ്റി; തിങ്കൾകാട്ടിൽ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം