ഇടുക്കി തിങ്കൾക്കാടിന് സമീപം ബസിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബുള്ളറ്റ് മറിഞ്ഞ് യുവാവ് മരിച്ചു. നെടുങ്കണ്ടം മഞ്ഞപ്പെട്ടി കുഴിപ്പില്‍ തോമസിൻ്റെ മകൻ ടോം തോമസ്(27) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ തിങ്കള്‍ക്കാടിന് സമീപം മാവിന്‍ചുവട് എന്ന സ്ഥലത്താണ് അപകടം നടന്നത്. (An young man met a tragic end after his bike overturned in Nedumkandam Thinkalkat)
എറണാകുളത്ത് സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ് ടോം. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ടോം തിരികെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം . ടോമും സുഹൃത്തും രണ്ട് ഇരുചക്ര വാഹനങ്ങളിലായാണ് പോയിരുന്നത്. പെട്ടെന്ന് എതിരെയെത്തിയ സ്വകാര്യ ബസില്‍ ഇടിക്കാതിരിക്കാന്‍ ടോം വാഹനം വെട്ടിച്ചുമാറ്റുന്നതിനിടയില്‍ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു.
ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം നെടുങ്കണ്ടം താലൂക്കാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഞായറാഴ്ച ബന്ധുക്കള്‍ക്ക് കൈമാറും. സംസ്‌കാരം ആയവാഴ്ച മഞ്ഞപ്പെട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും. ടോം അവിവാഹിതനാണ്. മാതാവ്, മിനി ജിനു, ജിന്റു എന്നിവര്‍ സഹോദരങ്ങളാണ്.
Read Also:സീനിയർ ഫോറസ്റ്റ് ഓഫീസർ ലൈംഗികബന്ധത്തിന് നിർബന്ധിച്ചു; പരാതിയുമായി വനിത ബീറ്റ് ഓഫീസർ