പരിചയപ്പെടാനെന്ന് പറഞ്ഞ് ക്ലാസിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയശേഷം വിദ്യാർത്ഥിക്ക് ക്രൂരമർദനം. കത്രിക ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് ആക്രമണം നടത്തിയത്. സുൽത്താൻ ബത്തേരി മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും അമ്പലവയൽ സ്വദേശിയുമായ ശബരിനാഥനാണ് പരിക്കേറ്റത്. വിദ്യാർഥിയെ ബത്തേരി താലൂക്ക് ആശുപത്രിയിൽനിന്ന് നിർബന്ധിച്ചു ഡിസ്ചാർജ് ചെയ്യാൻ ശ്രമമുണ്ടായതായും പരാതിയുണ്ട്.
മുഖത്ത് രണ്ട് ഭാഗങ്ങളിലും നെഞ്ചിലും കുത്തേറ്റു. മർദനത്തിനിടെ കത്രിക കൊണ്ട് കുത്തി. ചെവിക്കും സാരമായ പരിക്കുണ്ട്. മറ്റൊരു സ്കൂളിലായിരുന്നു വിദ്യാർഥി ഈ അധ്യായന വർഷം മുതലാണ് മൂലങ്കാവ് സർക്കാർ സ്കൂളിലേക്ക് മാറിയത്. ബത്തേരി പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം. കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
Read also: പണം ഇപ്പോൾ ഇല്ലെങ്കിൽ വേണ്ടെന്നേ, കൈക്കൂലി EMI ആയി നൽകാൻ സൗകര്യമൊരുക്കി സർക്കാർ ഉദ്യോഗസ്ഥർ !