ഫ്ലോറിഡ: 322 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച വനിതയാണ് ഇന്ത്യൻ വംശജയായ സുനിതാ വില്യംസ്. നാസയുടെ ബുഷ് വില്‍മോറിനൊപ്പം, തന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയിലാണിപ്പോൾ സുനിത.(Sunitha’s video of her dance entry into the International Space Station has gone viral)
നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ഡാൻസ് കളിച്ചുകൊണ്ട് പ്രവേശിക്കുന്ന സുനിതയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങിൽ ഇപ്പോൾ വൈറലാകുന്നത്.
That feeling when you’re back on the station! 🕺
@NASA_Astronauts Butch Wilmore and Suni Williams are greeted by the @Space_Station crew after @BoeingSpace #Starliner‘s first crewed journey from Earth. pic.twitter.com/fewKjIi8u0— NASA (@NASA) June 6, 2024
നാസയുടെ ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ ആദ്യ യാത്രാ സംഘത്തിന്റെ ഭാഗമായിരുന്നു സുനിതയും. രണ്ട് ദിവസം മുമ്പ് നിശ്ചയിച്ചിരുന്ന യാത്ര, പേടകത്തിലെ സാങ്കേതിക തകരാറുകൾ കാരണം അവസാനം നിമിഷം മാറ്റിവെച്ചിരുന്നു. പിന്നീടാണ് അടുത്ത ദിവസം തകരാറുകൾ പരിഹരിച്ച് വിക്ഷേപണം നടത്തിയത്.
ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ രൂപകൽപനയിലും സുനിത വില്യംസ് പങ്കാളിയായിരുന്നു. നേരത്തെ രണ്ട് തവണ ബഹിരാകാശ യാത്ര നടത്തിയിട്ടുള്ള 59കാരിയായ സുനിത, “വീട്ടിലേക്ക് തിരികെ പോകുന്നതു പോലെ ആയിരുന്നു” എന്നാണ് മൂന്നാം യാത്രയിൽ ബഹിരാകാശത്ത് എത്തിയ ശേഷമുള്ള അനുഭവം വിവരിച്ചത്.
ഇന്ത്യൻ വിഭവമായ മീൻ കറിയും സുനിത ബഹിരാകാശത്ത് ആസ്വദിക്കുമെന്ന് നാസ, എൻഡിടിവിയോട് നടത്തിയ പ്രതികരണത്തിൽ പറഞ്ഞു.
നേരത്തയുള്ള യാത്രയിൽ സമോസ ബഹിരാകാശത്ത് എത്തിച്ചിട്ടുണ്ടെങ്കിലും ഇത്തവണ സുനിത അത് കൊണ്ടുപോയിട്ടില്ലെന്നും നാസ വ്യക്തമാക്കുന്നു. നാവിക സേനയിൽ നിന്ന് പരിശീലനം സിദ്ധിച്ച പൈലറ്റ് കൂടിയായ സുനിത ഇതുവരെ 322 ദിവസം ബഹിരാശത്ത് കഴിച്ചുകൂട്ടിയിട്ടുണ്ട്.
ഇത്തവണത്തെ യാത്രയിൽ ഗണേഷ വിഗ്രഹം ബഹിരാകാശത്തേക്ക് കൊണ്ടുപോകുമെന്നും അതിൽ ഏറെ സന്തോഷിക്കുന്നുവെന്നും സുനിത വില്യംസ് യാത്രയ്ക്ക് മുമ്പ് പറഞ്ഞിരുന്നു. നേരത്തെ ഭഗവത് ഗീതയും സുനിത ബഹിരാകാശത്തേക്ക് കൊണ്ടുപോയിരുന്നു.
ഗുജറാത്തിലെ മെഹ്സാന ജില്ലക്കാരനായിരുന്നു സുനിതയുടെ പിതാവ് ഡോ ദീപക് പാണ്ഡ്യ. പിന്നീട് അമേരിക്കയിലേക്ക് കുടിയേറിയ ശേഷം അവിടെ വെച്ച് സ്ലൊവേനിയക്കാരിയായ ബോണി പാണ്ഡ്യയെ വിവാഹം ചെയ്യുകയായിരുന്നു.
1998ലാണ് ബഹിരാകാശ സഞ്ചാരിയായി, നാസ സുനിത വില്യംസിനെ തെരഞ്ഞെടുത്തത്. അതിന് മുമ്പ് നാവിക സേനയിൽ ടെസ്റ്റ് പൈലറ്റായിരുന്ന സുനിത 30 തരം വിമാനങ്ങൾ ആകെ 3000 മണിക്കൂറിലധികം പറത്തിയിട്ടുണ്ട്.
നമുക്ക് ഈ റോക്കറ്റില്‍ കുറച്ച് തീയിടാം, അത് സ്വര്‍ഗത്തിലേക്ക് തള്ളാം എന്നായിരുന്നു ബുഷ് വില്‍മോറിന്‍റെ വിക്ഷേപണത്തിന് മുന്‍പുള്ള സന്ദേശം. അറ്റ്ലസ് വി റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.
പല തവണ മാറ്റിവയ്ക്കേണ്ടിവന്നതായിരുന്നു ഈ ബഹികാരകാശയാത്ര. ഒടുവില്‍ പേടകം വിജയകരമായി ഭ്രമണപഥത്തിലെത്തി. 58 കാരിയായ സുനിത വില്യംസ് തന്നെയാണ് പൈലറ്റ്. 61കാരനായ വില്‍മോര്‍ കമാന്‍ഡറും. ഒരാഴ്ച ഇരുവരും ബഹിരാകാശനിലത്തില്‍ ചെലവഴിക്കും.
2006ലും 2012ലും ബഹാരാകാശ നിലയത്തിലെത്തിയ സുനിത യുടെ പേരില്‍ ഒട്ടേറെ റെക്കോര്‍ഡുകളുമുണ്ട്. അമേരിക്കന്‍ നേവിയിലെ മുന്‍ ക്യാപ്റ്റനാണ് ബുഷ് വില്‍മോര്‍. അദ്ദേഹം 178 ദിവസം ബഹിരാകാശത്ത് ചെലവിട്ടിട്ടുണ്ട്.
150.74 കോടി ഡോളറാണ് യാത്രയുടെ ചെലവ്. വിക്ഷേപണത്തോടെ എലോണ്‍ മസ്കിന്‍റെ സ്പേസ് എക്സിനുപുറമേ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ എത്തിക്കുന്ന രണ്ടാമത്ത സ്വകാര്യ സ്ഥാപനമായി ബോയിങ് മാറി.