പാകിസ്ഥാനെതിരെ സൂപ്പര്‍ ഓവര്‍ എറിഞ്ഞത് മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 താരം സൗരഭ് നേത്രവല്‍ക്കറാണ് 2010 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച സൗരഭ് 13 റണ്‍സ് മാത്രമാണ് സൂപ്പര്‍ ഓവറില്‍ വിട്ടുകൊടുത്തത്. കാല്‍ഫോര്‍ണിയയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിട്ട് ജോലി ചെയ്യുകയായിരുന്നു സൗരഭ്. 2019ലാണ് ആദ്യമായി യുഎസിന് വേണ്ടി ഏകദിനത്തില്‍ കളിക്കുന്നത്. അതേവര്‍ഷം യുഎഇക്കെതിരെ ടി20 മത്സരത്തിലും അരങ്ങേറി. എന്തായാലും പാകിസ്ഥാന്റെ തോല്‍വി ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. മുംബൈക്ക് വേണ്ടി രഞ്ജി ട്രോഫി കളിച്ചിട്ടുള്ള താരം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. (Saurabh Netrawalkar trapped Pakistan in the Super Over).